| Thursday, 20th September 2018, 5:03 pm

ലിംഗ അനീതിയില്‍ ഇന്ത്യക്ക് ലോകത്ത് പന്ത്രണ്ടാം സ്ഥാനം; ആദ്യ ഇരുപതിലെ ഏക അനിസ്‌ലാമിക രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൊഴിലിടങ്ങളിലെ ലിംഗസമത്വമില്ലാത്ത ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് 12ാം സ്ഥാനം. യു.എന്നിന്റെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടാണ് ഇന്ത്യ ഈ കാര്യത്തില്‍ ഏറെ പിറകിലാണെന്ന് വെളിപ്പെടുത്തിയത്.

ലിംഗസമത്വം ഇല്ലാത്ത ആദ്യ ഇരുപത് രാജ്യങ്ങളില്‍ ബാക്കിയെല്ലാം ഇസ്‌ലാമിക രാജ്യങ്ങളാണ്. ഇന്ത്യ മാത്രമാണ് ഈ കൂട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രമല്ലാത്തത്.


ALSO READ: “പരസ്യമായി കല്ലെറിഞ്ഞ് കൊന്നാലും സംഘിയെന്ന് പറഞ്ഞാക്ഷേപിക്കരുത്, അതെനിക്ക് അപമാനമാണ്”; ശാരദക്കുട്ടി


തൊഴില്‍ മേഖലയിലുള്ള പുരുഷ പങ്കാളിത്തം ഇന്ത്യയില്‍ 78.8 ശതമാനമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇത് വെറും 27.2 ശതമാനവും. 51.6 ശതമാനമാണ് ഇരു കൂട്ടരും തമ്മിലുള്ള വ്യത്യാസം.

ആഗോളതലത്തില്‍ വനിതാ മേഖലയിലുള്ള തൊഴില്‍ പ്രാതിനിധ്യം 48.7 ശതമാനമാണ്. ഇതിലും എത്രയോ കുറവാണ് ഇന്ത്യയിലെ അവസ്ഥ.

ലിംഗ അസമത്വത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. ഇവിടെ ആണ്‍-പെണ്‍ പ്രാതിനിധ്യത്തിലുള്ള വ്യത്യാസം 67.2 ശതമാനമാണ്. യെമന്‍, സിറിയ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.


ALSO READ: “സമാധാന ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ് മോദി സാഹബ്”; പ്രധാനമന്ത്രിയ്ക്ക് കത്തുമായി ഇമ്രാന്‍ ഖാന്‍


പാക്കിസ്ഥാന്‍ ഒഴികെയുള്ള ഇന്ത്യയുടെ എല്ലാ അയല്‍ രാജ്യങ്ങളിലും ലിംഗ അസമത്വം ഇന്ത്യയേക്കാള്‍ കുറവാണ്. പാക്കിസ്താനിലെ വ്യത്യാസം 57.8 ശതമാനമാണ്. ബംഗ്ലാദേശില്‍ ഇത് 46.8ഉം, ശ്രീലങ്കയില്‍ 39ഉം ആണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് ലിംഗ അനീതി ഉള്ളത് നേപ്പാളിലാണ്. ഇവിടെ വെറും 3.2 ശതമാനം മാത്രമാണ് തൊഴില്‍ പ്രാതിനിധ്യത്തിലുള്ള വ്യത്യാസം.

We use cookies to give you the best possible experience. Learn more