ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ന്യൂസിലാൻഡ് ശ്രീലങ്കക്കെതിരെ രണ്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യക്ക് ഓസീസിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ അവസരമൊരുങ്ങിയത്.
ലങ്ക കിവീസിന് മുന്നിൽ അടിപതറിയതോടെ ഓസീസിനെതിരെയുള്ള പരമ്പര സമനിലയിൽ അവസാനിപ്പിക്കുന്ന ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാനായി അവസരമൊരുങ്ങുന്നത്.
അതേസമയം ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ അവസാന മത്സരം ആവേശകരമായ രീതിയിൽ അവസാനത്തിലേക്കടുക്കുകയാണ്.
ആദ്യ ഇന്നിങ്സിൽ 480 റൺസിന് പുറത്തായ ഓസീസിനെതിരെ വിരാട്, ശുഭ്മാൻ ഗിൽ എന്നിവരുടെ സെഞ്ച്വറി മികവിൽ ഇന്ത്യ 571 റൺസ് സ്കോർ ചെയ്തിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സിനായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിലാണ്.
90 റൺസ് എടുത്ത് പുറത്തായ ട്രാവിസ് ഹെഡ്, 61 റൺസുമായി ബാറ്റിങ് തുടരുന്ന ലബുഷേങ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസിന്റെ രണ്ടാം ഇന്നിങ്സ് പുരോഗമിക്കുന്നത്.
ഓസീസിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാൻ സാധിച്ചാൽ ഇന്ത്യൻ ടീമിന് ഒരു രാജ്യാന്തര ട്രോഫി കൂടി സ്വന്തമാക്കാം.
Content Highlights: india qualify to world test championship