| Saturday, 21st April 2018, 6:43 pm

ദളിതര്‍ക്ക് നേരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ അതിക്രമം; ദളിത് യുവാവിനെ തോളിലേറ്റി ക്ഷേത്രപൂജാരിയുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: രാജ്യത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദളിതര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തില്‍ പ്രതിഷേധവുമായി ദളിത് യുവാവിനെ തോളിലേറ്റി ക്ഷേത്ര പൂജാരി.

ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലെ പൂജാരിയായ സി.എസ് രംഗരാജനാണ് ദളിത് യുവാവായ ആദിത്യ പരാശ്രീയെ തോളിലേറ്റി ക്ഷേത്രത്തില്‍ കൂടി നടക്കുകയും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ ചെയ്തും പ്രതിഷേധിച്ചത്.

ദളിതര്‍ക്ക് നേരെയുള്ള വ്യാപക അതിക്രമങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമെതിരെയും മനുഷ്യരെല്ലാം സമന്‍മാരാണെന്ന സന്ദേശം നല്‍കാനുമാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. രംഗരാജന്‍ പറഞ്ഞു.


Also Read ഇതുകൊണ്ടൊക്കെയാണ് ചീഫ് ജസ്റ്റിസിന് പിഴച്ചുവെന്ന് ഞങ്ങള്‍ ആരോപിക്കുന്നത്; പത്ത് ഉദാഹരണങ്ങള്‍ നിരത്തി ശാന്തി ഭൂഷണിന്റെ ഹര്‍ജി


“ജനവരിയില്‍, പിന്നോക്ക ജാതി ജാതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കുന്നത് എന്ത് കൊണ്ട് എന്ന് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ഒരു ചര്‍ച്ച നടന്നിരുന്നു. അതില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സനാതനാ ധര്‍മ്മത്തില്‍ ദൈവത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണ്. ഈ ആശയം പുനസ്ഥാപിക്കുന്നതിന് വേണ്ടി ഞാന്‍ തന്നെ മുന്നിട്ടിറങ്ങുകായിരുന്നു. രംഗരാജന്‍ പറഞ്ഞു.

ദളിതരായതുകൊണ്ട് തനിക്കും കുടുംബത്തിനും തന്റെ വീടിന് അടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശനമില്ലായിരുന്നെന്ന് അദിത്യ പറഞ്ഞു. ഇത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ഇപ്പോള്‍ തനിക്ക് കിട്ടിയ ഈ അനുഭവം എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും എല്ലാ ദളിതര്‍ക്കും ലഭിക്കട്ടെയെന്നാണ് തന്റെ ആഗ്രഹമെന്നും ആദിത്യ പറയുന്നു.

We use cookies to give you the best possible experience. Learn more