'കളിക്കാന്‍ വരട്ടെ'; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ
DSport
'കളിക്കാന്‍ വരട്ടെ'; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th November 2017, 12:04 pm

ന്യൂദല്‍ഹി: ക്രിക്കറ്റാരാധകര്‍ ഏറെ ആവേശത്തോടെ കാണുന്ന ക്രിക്കറ്റ് പരമ്പരയാണ് അയല്‍ക്കാരായ ഇന്ത്യയുടെയും പാകിസ്താന്റെയും പോരാട്ടം. ഏറ്റവും കൂടുതല്‍ ആരാധകര്‍ ടെലിവിഷനിലൂടെയും നേരിട്ടും കാണുന്ന മത്സരങ്ങളുടെ പട്ടികയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പരമ്പര ഉള്‍പ്പെടുന്നതും.


Also Read: ‘അതും പൊളിഞ്ഞ്’; പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം താന്‍ വേണ്ടെന്ന് വെച്ചെന്ന് ട്രംപ്; പ്രസിഡന്റ് നുണ പറയുന്നെന്ന് ടൈം മാഗസിന്‍


എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കാറില്ല. രാഷ്ട്രീയ പ്രശ്‌നങ്ങളും നയതന്ത്ര തലത്തിലെ ആശയക്കുഴപ്പങ്ങളുമാണ് ഇന്ത്യാ പാക് പരമ്പരയ്ക്ക് വിലങ്ങു തടിയായിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം ബി.സി.സി.ഐയും കായികമന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും ഇന്ത്യാ-പാക് പരമ്പര ചര്‍ച്ച ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും തീരുമാനത്തിനനുസരിച്ചാകും പരമ്പരയെന്നാണ് ബി.സി.സി.ഐ പറയുന്നത്.

“പാകിസ്താനില്‍ കളിക്കുമോ ഇല്ലയോ എന്നതെല്ലാം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനമാണ്. പക്ഷേ അതിനു പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണം.” ബി.സി.സി.ഐ വക്താവ് പറഞ്ഞു.


Dont Miss: ലാലുപ്രസാദിന്റെ മകന്റെ ഭീഷണി; സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹവേദി മാറ്റി


ബി.സി.സി.ഐയും പി.സി.ബിയും 2015 നും 2023 നും ഇടയ്ക്ക് ആറു പരമ്പരകള്‍ കളിക്കാമെന്നുള്ള ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ഇത് നീളുകയായിരുന്നു.