ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച
world
ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 9:08 am

ന്യൂദല്‍ഹി: ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും വിദേശകാര്യമന്ത്രിമാര്‍ അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണെമന്ന് പ്രധാനമന്ത്രി നരേന്ദ്രമേദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കത്തെഴുതിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി മെഹ്മൂദ് ഖുറേഷിയും ന്യൂയോര്‍ക്കിലാണ് കൂടിക്കാഴ്ച നടത്തുക. യു.എന്‍ പൊതുസഭാസമ്മേളനത്തിന്റെ ഭാഗമായി ഇരുവരും ന്യൂയോര്‍ക്കിലേക്ക് പോകുന്നുണ്ട്.


ALSO READ: കന്യാസ്ത്രീകളുടെ സമരത്തിനുപിന്നില്‍ ദുരുദ്ദേശമെന്ന് കോടിയേരി ബാലകൃഷ്ണന്‍


സമ്മേളനത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.

ഉഭയകക്ഷി ചര്‍ച്ച തുടങ്ങണമെന്നും ഭീകരവാദ-തീവ്രവാദ വിഷയങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്നുമാണ് കത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇരു രാജ്യങ്ങളുടേയും പുതുതലമുറ സമാധാനം ആഗ്രഹിക്കുന്നതായും കത്തില്‍ ഖാന്‍ പറഞ്ഞു.