ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെയാണ് മറികടന്നത്.
ആഗോളാടിസ്ഥാനത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 6,87,760 പേര്‍ക്കാണ് രോഗം ബാധിച്ചത്.
13856 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍ 6,81,251 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയ്ക്ക് മുന്നില്‍ 15,78,376 രോഗികളുള്ള ബ്രസീലും 29,47,496 രോഗികളുള്ള അമേരിക്കയുമാണുള്ളത്.
ലോകത്താകമാനം 1,14,48,568 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ