ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിദേശയാത്രയ്ക്ക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച പാക്ക് നിലപാടിനെ വിമര്‍ശിച്ച് ഇന്ത്യ. ഏകപക്ഷീയമായ തീരുമാനമാണ് പാക്കിസ്ഥാന്റേതെന്ന് ഇന്ത്യ വ്യക്തമാക്കി.
പാക് നിലപാട് അര്‍ത്ഥശൂന്യമാണ്. രാഷ്ട്രനേതാക്കളുടെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പതിവെന്നും ഇന്ത്യ വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഷ്ട്രപതി തിങ്കളാഴ്ച പുറപ്പെടും. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു.
നയതന്ത്ര കാര്യങ്ങളില്‍ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഈ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഖുറേഷി പറഞ്ഞിരുന്നു ഇങ്ങനെയൊരു അസാധാരണമായ തീരുമാനമെടുക്കുന്നതിനു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബാലാകോട്ട് വ്യോമാക്രമണത്തിനു ശേഷം ഏറെനാള്‍ പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു മുന്നില്‍ അടഞ്ഞുകിടന്നിരുന്നു.
പാക് വ്യോമപാത അടച്ചതുകൊണ്ട് എയര്‍ ഇന്ത്യക്കു പ്രതിദിനം 13 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി നേരത്തേ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
ബാലാകോട്ട് സംഭവത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി അടച്ച വ്യോമപാത കഴിഞ്ഞമാസമാണു പൂര്‍ണമായി തുറന്നിരുന്നത്.