| Saturday, 24th February 2024, 5:57 pm

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിയര്‍ക്കുന്നു; ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 353 റണ്‍സിനാണ് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രണ്ടാം ദിവസം 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടിലേക്ക് വീണത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്‌സണെ രവീന്ദ്ര ജഡേജ പവലിയനിലേക്ക് തിരിച്ചയക്കുമ്പോള്‍ 274 പന്തില്‍ 122 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് ആണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് ഇനിയും 134 റണ്‍സ് നേടിയാലെ ഇംഗ്ലണ്ടിനൊപ്പം എത്താന്‍ സാധിക്കൂ. നിലവില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍ 58 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ധ്രുവ് ജുറലും 72 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ കുല്‍ദീപ് യാദവുമാണ്.

മറുപടി ബാറ്റിങ്ങില്‍ 117 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ബൗണ്ടറിയും നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. രോഹിത് രണ്ടു റണ്‍സിന് പുറത്തായതോടെ ശുഭ്മന്‍ ഗില്‍ 38 റണ്‍സ് നേടി ജയ്‌സ്വാളിന് കൂട്ടുനിന്നു. എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ രജത് പാടിദര്‍ നാലു ബൗണ്ടറികള്‍ അടക്കം 17 റണ്‍സാണ് നേടിയത്.

രവീന്ദ്ര ജഡേജ 12 റണ്‍സില്‍ പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാനും ഏറെ പ്രതീക്ഷ തന്നില്ല. 53 പന്തില്‍ നിന്ന് 14 റണ്‍സ് നേടി താരം പിടിച്ചു നിന്നിരുന്നു.

ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റ് നേടിയപ്പോള്‍ ഷോയിബ് ബഷീര്‍ 32 ഓവറില്‍ നിന്ന് നാലു മെയ്ഡന്‍ അടക്കം നാല് വിക്കറ്റുകളാണ് നേടിയത്. ടോം ഹാര്‍ട്‌ലി 5 മെയ്ഡന്‍ അടക്കം രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. 2.47 എന്ന മികച്ച ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കളിക്കളത്തിലേക്ക് റൂട്ടും പന്തെറിയാന്‍ എത്തിയിരുന്നു ഒരു ഓവറില്‍ ഒരു റണ്‍സ് വഴങ്ങി ഒരു ഇക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

Content Highlight: India on 219 runs on the second day of the first innings

Latest Stories

We use cookies to give you the best possible experience. Learn more