Big Buy
ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പ്പര്യമില്ല: ലക്ഷ്മി മിത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Mar 24, 08:57 am
Sunday, 24th March 2013, 2:27 pm

അലഹബാദ്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമില്ലെന്ന് ഉരുക്കു വ്യവസായി ലക്ഷമി മിത്തല്‍. അഹമദാബാദിലെ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. []

എന്റെ ഇന്ത്യന്‍ പദ്ധതികളെ കുറിച്ച് ഒരു സൂചനയും നല്‍കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇവിടെ എല്ലാത്തിനും കാലതാമസമാണെന്നും ലക്ഷ്മി മിത്തല്‍ പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്കൊന്നും ഞാന്‍ മുന്‍ഗണന നല്‍കുന്നില്ല.

തന്റെ രാജ്യമെന്ന നിലയില്‍ മാത്രമാണ് ഇന്ത്യക്ക് പ്രാധാന്യം കല്‍പ്പിക്കുന്നത്. പക്ഷെ നിക്ഷേപത്തിനൊരിക്കലും ഇവിടെ മുന്‍ഗണന നല്‍കുന്നില്ലെന്നും ഈ ഉരുക്ക് വ്യവസായി പറഞ്ഞു.

2006 ഡിസംബറില്‍ ഒറീസ സര്‍ക്കാരുമായി  മിത്തല്‍ ഒരു എം.ഒ.യു കരാര്‍ ഉണ്ടാക്കിയിരുന്നു. 40,000 കോടി രൂപയുടെ നിക്ഷേപത്തില്‍ കെന്‍ജാര്‍ ജില്ലയില്‍ 12 എംടിപിഎ സ്റ്റീല്‍ പ്ലാന്റുകള്‍ തുടങ്ങുന്നതിനായിരുന്നു ഇത്.

പക്ഷെ ഇതും കാലതാമസം നേരിടുകയാണ്. ജാര്‍ഖണ്ഡില്‍ കമ്പനി ആരംഭിച്ച മറ്റൊരു പദ്ധതിയും ഇതു പോലെ കാലതാമസം നേരിടുകയാണെന്നും ലക്ഷ്മി മിത്തല്‍ പറഞ്ഞു.

യൂറോപ്യന്‍ സ്റ്റീല്‍ ഡിമാന്റ 30 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയും ചൈനയും ആഫ്രിക്കയും പോലുള്ള രാജ്യങ്ങളിലെ സ്റ്റീല്‍ വിപണിയില്‍ നല്ല നിലയില്‍ തുടരുന്നുണ്ട്. ആഗോള സ്റ്റീല്‍ ഡിമാന്റ് 3.5 ശതമാനം വര്‍ധനവ് നിലനിര്‍ത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.