| Monday, 16th March 2020, 5:46 pm

കൊവിഡ്-19; ഇന്ത്യയെ നേരിട്ട് ബാധിക്കുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍; 'സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തി ആര്‍.ബി.ഐ ഗവര്‍ണര്‍ ശകതികാന്ത ദാസ്. സാഹചര്യം ഗുരുതരമാണെന്നും നിലവിലെ സ്ഥിതി ഇന്ത്യയുടെ വിപണന മേഖലയെ കാര്യമായി ബാധിക്കുമെന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ പറയുന്നത്.

‘ ഈ മഹാമാരിക്കെതിരെയുള്ള പ്രതിരോധ ശേഷി ഇന്ത്യക്കില്ല. നൂറിലേറെ കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുദ്ധ സമാന നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. വിപണമേഖലയിലൂടെ കൊവിഡ്-19 ഇന്ത്യയെ നേരിട്ട് ബാധിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മഹാമാരി രണ്ടാം ഘട്ടത്തില്‍ ബാധിക്കാന്‍ പോവുന്നത് ആഭ്യന്തര സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്നും ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ടൂറിസം, എയര്‍ലൈന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളും ആഭ്യന്തര വിപണിയും ഗതാഗതമേഖലയും നഷ്ടം നേരിടുന്നുണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ 119 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നാലുപേര്‍ക്കു കൂടിയാണ് ഒടുവില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ ഇന്ന് തിരിച്ചെത്തിച്ചു. ഇവരിപ്പോള്‍ നിരീക്ഷണത്തിലാണ്.

We use cookies to give you the best possible experience. Learn more