| Thursday, 19th July 2018, 3:29 pm

പോണ്‍സ്റ്റാറായി ചിത്രീകരിക്കുന്നതിനെതിരെ പ്രതികരണവുമായി സേക്രഡ് ഗെയിംസ് അഭിനേത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സേക്രഡ് ഗെയിംസിലെ ദൃശ്യങ്ങള്‍ പോണ്‍ദൃശ്യങ്ങളെന്ന പേരില്‍ സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടി രാജശ്രീ ദേശ്പാണ്ഡെ. മടുപ്പ് തോന്നുന്നുവെന്നും അടര്‍ത്തി മാറ്റിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും രാജശ്രീ ദേശ്പാണ്ഡെ പറഞ്ഞു.

സേക്രഡ് ഗെയിംസില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ കഥാപാത്രവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പോണ്‍ രംഗമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. സീരീസ് പുറത്തുവന്നതിന് പിന്നാലെ രാജശ്രീയെ പോണ്‍സ്റ്റാറെന്ന് സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചിരുന്നു.

തന്റെ കഥാപാത്രത്തിലും പ്രസ്തുത രംഗം സീരിസില്‍ ആവശ്യമായിരുന്നുവെന്നും ഉറച്ച വിശ്വാസമുണ്ടെന്നും നാണിക്കേണ്ട കാര്യമില്ലെന്നും രാജശ്രീ ബി.ബി.സിയോട് പറഞ്ഞു.

ടെക്‌നോളജി ഒരു ആയുധമാണ് അതൊരാളെ രക്ഷിക്കാനും നശിപ്പിക്കാനും ഉപയോഗിക്കാം. ആളുകള്‍ സോഷ്യല്‍മീഡിയയില്‍ കുറച്ചുകൂടെ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും രാജശ്രീ പറഞ്ഞു.

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യ ഇന്ത്യന്‍ ഡ്രാമാ സീരീസാണ് സേക്രഡ് ഗെയിംസ്, അനുരാഗ് കശ്യപും വിക്രമാദിത്യ മോട്‌വാനെയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാധികാ ആപ്‌തെ, സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ദീഖി തുടങ്ങിയ താരങ്ങളാണ് ഇതില്‍ പ്രധാനവേഷമിടുന്നത്.

We use cookies to give you the best possible experience. Learn more