| Wednesday, 29th November 2017, 9:22 am

രാജ്യത്തെ മുഴുവന്‍ കേള്‍ക്കുന്ന ഭരണാധികാരികളെയാണ് ആവശ്യം അണികളെ മാത്രം കേള്‍ക്കുന്നവരെയല്ല; നല്ല നേതൃത്വം ഇല്ലാത്ത ജനാധിപത്യം ദുഷിക്കുമെന്നും രഘുറാം രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളെ കേള്‍ക്കുന്ന ഭരണാധികാരികളെയാണ് രാജ്യത്തിന് ആവശ്യമെന്നും അല്ലാതെ അണികളുടെ വാക്കുകള്‍ മാത്രം കേട്ട് പ്രവര്‍ത്തിക്കുന്നവരെല്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

ഇത്തരത്തില്‍ അണികളുടെ അഭിപ്രായം മാത്രം കേട്ടാല്‍ തെറ്റുപറ്റാനുള്ള സാധ്യത ഏറെയാണെന്നും ഇത് ഒഴിവാക്കാനായി രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങളിലെയും ആളുകളുടെ അഭിപ്രായം കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം തല്‍പരകക്ഷികള്‍ മുതലെടുക്കും. വന്‍കിട കമ്പനികളുടെയും രാഷ്ട്രീയക്കാരുടെയും താല്‍പര്യ സംരക്ഷണമേ അവിടെ നടക്കൂ. നല്ല നേതൃത്വം ഇല്ലാത്ത ജനാധിപത്യം ദുഷിക്കാനും ചൂഷണം ചെയ്യപ്പെടാനും സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read അന്തരിച്ച നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച് ചാക്കോച്ചന്‍


നോട്ടുനിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാണമെന്നാണ് താന്‍ കരുതുന്നതെന്നും. പക്ഷേ നോട്ടുനിരോധനത്തെ കുറിച്ച് മുമ്പ് പറഞ്ഞ കാര്യത്തില്‍ തന്നെ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും രാജന്‍ വ്യക്തമാക്കി.

ഇപ്പോഴും നോട്ടു നിരോധനത്തിന്റെ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് . നോട്ടു നിരോധനത്തെ താന്‍ പൂര്‍ണമായി തള്ളി കളയുന്നില്ലെന്നും . പക്ഷേ നോട്ട് നിരോധനം എറ്റവും വലിയ അടിയാണ് അനൗപചാരിക മേഖലയില്‍ ഉണ്ടാക്കിയതെന്നും. ഇത് പത്രങ്ങളിലൂടെയും മറ്റും നമ്മള്‍ അറിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതികളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ രാജ്യത്ത് നോട്ടു നിരോധനത്തിന്റെ ക്ഷീണത്തില്‍ നിന്ന് രാജ്യം രക്ഷപെടുകയുള്ളെന്നും. ഇന്‍കം ടാക്‌സ് വകുപ്പിന് ലഭിച്ച വിവരങ്ങള്‍ വെച്ച് ഒന്നുമറിയാത്ത ബിനാമികളെ മാത്രം ദ്രോഹിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more