| Tuesday, 5th May 2020, 10:31 am

സർക്കാർ ജനങ്ങളിലേക്ക് പണമെത്തിക്കണം; രാഹുൽ​ഗാന്ധിയുമായുള്ള ചർച്ചയിൽ അഭിജിത്ത് ബാനർജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇന്ത്യയെ രക്ഷിക്കാൻ വലിയ സാമ്പത്തിക പാക്കേജുകൾ തന്നെ വേണ്ടിവരുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയോട് നോബൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനർജി. ഓൺലെെൻ സംവാദത്തിലാണ് ബാനർജി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ സർക്കാർ ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട ബാനർജി സംവാദത്തിലും സർക്കാർ ജനങ്ങളുടെ ഇടയിലേക്ക് പണം എത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ലോക്ക് ഡൗണിലൂടെ തകർച്ചയിലായ ചെറുകിട വ്യാപാരികളെ ഉൾപ്പെടെയുള്ളവർക്ക് സർക്കാരിൽ നിന്നും സഹായം ആവശ്യമാണെന്നും അഭിജിത്ത് ബാനർജി പറഞ്ഞു.

ഏറ്റവും ദരിദ്രരായ ജനവിഭാ​ഗങ്ങൾക്കിടയിലാണ് സർക്കാർ ആദ്യം പണം എത്തിക്കേണ്ടത് എന്ന് പറഞ്ഞ ബാനർജി ഇതിന് പ്രത്യേക മെഷിനറി സംവിധാനം തന്നെ രൂപപ്പെടുത്തേണ്ടിവരുമെന്നും വ്യക്തമാക്കി. അതിഥി തൊഴിലാളികളെയും സ​ഹായിക്കണമെന്ന് പറഞ്ഞ അദ്ദഹം പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാർ പണം നൽകണമെന്നും അഭിപ്രായപ്പെട്ടു. നേരത്തെ രാഹുൽ ​ഗാന്ധി മുൻ റിസർവ്വ് ബാങ്ക് ​ഗവർണർ രഘുറാം രാജനുമായും ചർച്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more