ന്യൂദല്‍ഹി: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 3കോടി 80 ലക്ഷം മാസ്‌കുകളും 62 ലക്ഷം സുരക്ഷാ സാമഗ്രികളും ഇന്ത്യക്ക് ആവശ്യമായി വരുമെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ നിക്ഷേപ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സിനാണ് ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. ഇത്രയും മെഡിക്കല്‍ സാമഗ്രികളുടെ ലഭ്യതക്കായി വിവിധ കമ്പനികളെ ഏജന്‍സി സമീപിക്കുകയും ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 27 ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ അടിയന്തര സഹായങ്ങള്‍ക്കായി ഇന്‍വെസ്റ്റ് ഇന്ത്യ എടുത്ത നടപടികളെ കുറിച്ചും വ്യക്തമാക്കുന്നു. വെന്റിലേറ്ററുകള്‍, ഐ.സിയു മോണിറ്ററുകള്‍, ടെസ്റ്റിംഗ് കിറ്റ്, മാസ്‌കുകള്‍, മറ്റു സുരക്ഷാ സാമഗ്രികള്‍ എന്നിവയക്കായി 730 കമ്പനികളെയാണ് ഇന്‍വെസ്റ്റ് ഇന്ത്യ സമീപിച്ചത്. ഇതില്‍ 319 കമ്പനികള്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. നിലവില്‍ 91 ലക്ഷം മാസ്‌കുകളാണ് കമ്പനികള്‍ മുഖേന ലഭിച്ചിരിക്കുന്നത്. മറ്റു സുരക്ഷാ ഉപകരണങ്ങള്‍ 8 ലക്ഷത്തോളവും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ 3 കോടി 80 ലക്ഷം മാസ്‌കുകള്‍ വേണമെന്നാണ് ഇന്‍വെസറ്റ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഒരുകോടി 40 ലക്ഷം മാസ്‌കുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാക്കി കേന്ദ്ര സര്‍ക്കാരിനും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ 36 സംസ്ഥാനങ്ങൡും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പ്രധാനമായും ഏഴിടങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇത്. അതിനാല്‍ മെഡിക്കല്‍ സാമഗ്രികളുടെ ആവശ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഇന്‍വെസ്റ്റ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ല എന്ന് നേരത്തെ ആരോപണം വന്നിരുന്നു.
‘ ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും നമ്മള്‍ ഒളിച്ചോടുന്നില്ല, ജനങ്ങളെ സഹായിക്കേണ്ട് ഞങ്ങളുടെ കര്‍ത്തവ്യമാണ്. പക്ഷെ ഞങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സാമഗ്രികള്‍ നല്‍കാന്‍ കേന്ദ്രത്തോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബിഹാറിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് രവി ആര്‍.കെ രാമന്‍ പറഞ്ഞു.
രാജ്യത്ത് ഇതുവരെ 873 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19 പേര്‍ മരിക്കുകയും ചെയ്തു.