ജയ്പൂര്‍: ഇന്ത്യയ്ക്ക് മെച്ചപ്പെട്ട പ്രതിപക്ഷം ആവശ്യമാണെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. പ്രതിപക്ഷമെന്നത് ജനാധിപത്യത്തിന്റെ കാതലാണ്. പ്രതിപക്ഷത്തെ മാനിക്കാന്‍ ഭരണകക്ഷി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയ്ക്ക് മെച്ചപ്പെട്ട പ്രതിപക്ഷം ആവശ്യമാണ്. ജനാധിപത്യത്തിന്റെ കാതലാണ് പ്രതിപക്ഷം. ഭരണപക്ഷത്തിന് മികച്ച പ്രകടനം നടത്താനും ഒരു മെച്ചപ്പെട്ട പ്രതിപക്ഷം ആവശ്യമാണ്’, അഭിജിത് ബാനര്‍ജി പറഞ്ഞു.
ഏകാധിപത്യവും സാമ്പത്തിക വിജയവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലായിരുന്നെങ്കില്‍ നോബേല്‍ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നെന്നും ബാനര്‍ജി പറഞ്ഞു. ‘അതിന്റെ അര്‍ത്ഥം ഇന്ത്യയില്‍നിന്നും സംഭാവനകള്‍ ഉണ്ടാകുന്നില്ല എന്നല്ല. പക്ഷേ, കുറച്ചുകൂടി വിപുലമായ സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാകേണ്ടതുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.