| Wednesday, 7th August 2024, 3:56 pm

ചരിത്രത്തിലെ ആദ്യ സെഞ്ച്വറിക്ക് ഇന്ത്യയ്ക്ക് വേണ്ടത് ഒറ്റവിജയം; പാകിസ്ഥാനും ഓസ്‌ട്രേലിയയും പിന്നില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ തുടങ്ങിയിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഈ പരമ്പരയില്‍ മൂന്ന് ടോസും അനുകൂലമായത് ലങ്കയ്ക്കായിരുന്നു.

നിലവില്‍ 17 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 77 റണ്‍സാണ് ലങ്ക നേടിയത്. ഓപ്പണര്‍ പാതും നിസങ്കയും അവിഷ്‌ക ഫെര്‍ണാണ്ടോയും മിന്നും തുടക്കമാണ് ടീമിന് നല്‍കിയത്. 60 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 44* റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്. മറുഭാഗത്ത് 46 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടെ 39* റണ്‍സ് നേടി അവിഷ്‌കയും നിലയുറപ്പിച്ചിട്ടുണ്ട്.

ലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ത്യയ്ക്ക് ജീവന്‍ മരണ പോരാട്ടമാണ്. ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ടീമിന് സ്വന്തമാക്കാന്‍ സാധിക്കുക.

നിലവില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ടീമാണ് ഇന്ത്യ. ഇനി ഒരു വിജയം കൂടെ ലങ്കയോട് സ്വന്തമാക്കിയാല്‍ ഒരു ടീമിനെതിരെ 100 വിജയം സ്വന്തമാക്കുന്ന ഏക ടീമാകാനുള്ള അവസരമാണ് ഇന്ത്യയ്ക്കുള്ളത്.

ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ടീം, എതിരാളി, വിജയം

ഇന്ത്യ – ശ്രീലങ്ക – 99*

ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – 96

പാകിസ്ഥാന്‍ – ശ്രീലങ്ക – 93

ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 88

ഓസ്‌ട്രേലിയ – ഇന്ത്യ – 84

അവസാന മത്സരത്തില്‍ വമ്പന്‍ മാറ്റം വരുത്തിയാണ് ഇന്ത്യ ഇലവന്‍ പ്രഖ്യാപിച്ചത്. രാഹുലിന് പകരക്കാരനായി റിഷബ് പന്തിനേയും അര്‍ഷ് ദീപ് സിങ്ങിനെ മാറ്റി റിയാന്‍ പരാഗിനേയുമാണ് ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. റിയാന്റെ അരങ്ങേറ്റ ഏകദിനമാണ് ഇത്. രാഹുലിന്റെ മോശം പ്രകടനം മുന്‍ നിര്‍ത്തി പല മുന്‍ താരങ്ങളും റിഷബ് പന്തിനെ ടീമില്‍ എടുക്കാത്തതിനെ ചേദ്യം ചെയ്തിരുന്നു.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സതീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, ദുനിത് വെല്ലാലഗെ, കമിന്ദു മെന്‍ഡിസ്, ജെഫറി വാന്‍ഡര്‍സെയ്, മഹേഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ

Content Highlight: India Need One More Win Against Sri Lanka For Great Record Achievement In Cricket

Latest Stories

We use cookies to give you the best possible experience. Learn more