ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയക്ക് 359 റണ്‍സ് വിജയലക്ഷ്യം. മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്.
വെറും 156 റണ്‍സിനാണ് ഇന്ത്യയെ കിവീസ് ഓള്‍ ഔട്ട് ആക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിങസില്‍ കിവീസിനെ ഇന്ത്യ 255 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ 359 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്.
Innings Break!
New Zealand bowled out for 255.
4⃣ wickets for @Sundarwashi5
3⃣ wickets for @imjadeja
2⃣ wickets for @ashwinravi99 #TeamIndia need 359 runs to win!Scorecard ▶️ https://t.co/YVjSnKCtlI #INDvNZ | @IDFCFIRSTBank pic.twitter.com/ABQKFK2sZt
— BCCI (@BCCI) October 26, 2024
ഇന്ത്യന്‍ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച പ്രകടനത്തില്‍ കിവീസിന്റെ നാല് വിക്കറ്റുകളാണ് നേടാന്‍ സാധിച്ചത്. മാത്രമല്ല രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റും നേടി തിളങ്ങി.
കിവീസിന്റെ ഓപ്പണറും ക്യാപ്റ്റനുമായ ടോം ലാഥം 86 റണ്‍സ് നേടി മികവ് പുലര്‍ത്തിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് 48 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍ 41 റണ്‍സും നേടി മറ്റാര്‍ക്കും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
നിലവില്‍ അവസാന ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. വെറും എട്ട് റണ്‍സിനാണ് താരം മിച്ചല്‍ സാന്റ്‌നറിന്റെ ഇരയായത്. നിലവില്‍ 28 റണ്‍സ് നേടിയ ജെയ്‌സ്വാളും അഞ്ച് റണ്‍സ് നേടിയ ഗില്ലുമാണ് ക്രീസിലുള്ളത്.
Content Highlight: India Need 359 Runs To Win Second Test Against New Zealand