| Tuesday, 6th February 2024, 5:48 pm

സെമി ഫൈനല്‍ മുറുകും; വിജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 245 റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

U19 ഏകദിന ലോകകപ്പില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്.

നിര്‍ണായകമായ മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി ഓപ്പണ്‍ ചെയ്ത എല്‍ഹുവന്‍ ഡ്രെ 102 പന്തില്‍ മൂന്ന് സിക്‌സറുകളും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 74.51 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഓപ്പണ്‍ ഇറങ്ങിയ സ്റ്റീല്‍ സ്റ്റോക്ക് 17 പന്തില്‍ 14 റണ്‍സ് നേടി പുറത്താക്കുകയായിരുന്നു. ശേഷം ഇറങ്ങിയ വണ്‍ ഡൗണ്‍ ബാറ്റര്‍ ഡേവിഡ് പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്.

റിച്ചാര്‍ഡ് സെലക്സ്റ്റ്‌വാനെ 100 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 64 റണ്‍സ് നേടിയാണ് പ്രോട്ടിയാസിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ലിവര്‍ വൈറ്റ് ഹെഡ് 22 (34), ജുവാന്‍ ജെയിംസ് 24 (19), ട്രിസ്റ്റന്‍ ലൂസ് 23 (12) എന്നിവര്‍ മികച്ച സ്‌കോറാണ് അവസാനഘട്ടത്തില്‍ ടീമിന് നേടിക്കൊടുത്തത്.

ഇന്ത്യക്കുവേണ്ടി രാജ് ലിംബാനി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഒമ്പത് ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റുകള്‍. മുഷീര്‍ ഖാന്‍ 10 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 4.30 എന്ന ഇക്കോണമിയിലാണ് താരം ബൗള്‍ ചെയ്തത്. ഇന്ത്യന്‍ യുവനിരയിലെ സ്പിന്‍ തന്ത്രത്തില്‍ സൗമി കുമാര്‍ ഒരു വിക്കറ്റും നേടിയിരുന്നു. 10 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് 3.80 എന്ന ഇക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്.

നിര്‍ണായകമായ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ബാറ്റിങ് അല്പസമയത്തിനകം തുടങ്ങും.

Content Highlight: India Need 245 Runs To Win Under 19 First Semi Final

We use cookies to give you the best possible experience. Learn more