സമീപഭാവിയില്‍ കേരളത്തില്‍ നിന്നൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; മൂന്നാം ബദലിലെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി രാജ്ദീപ് സര്‍ദേശായി
Daily News
സമീപഭാവിയില്‍ കേരളത്തില്‍ നിന്നൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; മൂന്നാം ബദലിലെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി രാജ്ദീപ് സര്‍ദേശായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2017, 7:45 pm

ന്യൂദല്‍ഹി: സമീപ ഭാവിയില്‍ കേളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ്. കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് ദല്‍ഹി ഘടകത്തിന് വേണ്ടി സന്തോഷ് കോശി ജോയ് നടത്തിയ അഭിമുഖത്തിലാണ് രാജ്ദീപ് ദേശീയ രാഷ്ട്രീയത്തിലെ കേരളത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചത്.


Also Read: ശിശുദിനത്തില്‍ കുട്ടിക്കൂട്ടത്തിനൊപ്പം ചുവടുവെച്ച് ഷാരൂഖ് ഖാന്‍


രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവിനെ കേരളം മുന്നോട്ട് നയിക്കുമെന്നാണ് രജ്ദീപ് അഭിപ്രായപ്പെട്ടത്. “കേരളം ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം ബദലിനുള്ള സാധ്യത തേടുകയാണ്. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും പോലൊരു സ്ഥാനത്തിനായി കേരളത്തില്‍ ബി.ജെ.പി ശ്രമിക്കുകയാണൈന്നും അദ്ദേഹം പറഞ്ഞു.

ഇവിടങ്ങളില്‍ പ്രതിപക്ഷമായി ഉയര്‍ന്നു വരാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ആളെ മുന്നോട്ടുവയ്ക്കുമെന്നാണ് കരുതുന്നതെന്നും സര്‍ദേശായി പറഞ്ഞു.

1991 ലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോഴുള്ള അനുഭവം വിശദീകരിച്ച രജ്ദീപ് മലയാളിയുടെ രാഷ്ട്രീയ ബോധത്തെ അഭിനന്ദിക്കുകയും ചെയ്തു.


Dont Miss: ബി.ജെ.പിയില്‍ ചേരാന്‍ എനിക്ക് അഞ്ച് കോടിരൂപ വാഗ്ദാനം ചെയ്തു: മഹാരാഷ്ട്രയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന് ശിവസേന എം.എല്‍.എ


“മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിലെ എന്റെ ആദ്യ അസൈന്‍മെന്റ് 1991 ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു അക്കാലത്ത്. സഹപ്രവര്‍ത്തകനായ ബി. ആര്‍ മണിയോടൊപ്പമായിരുന്നു യാത്ര. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു.”

“മലയാളികളുടെ രാഷ്ട്രീയ വിശകലന രീതികള്‍ എനിക്ക് ഇഷ്ടമാണ്. ആരോഗ്യകരമായ ചര്‍ച്ചയാണ് അവിടെ നടക്കുന്നത്. പൊതു ഇടങ്ങളില്‍ ആളുകളുമായി സംവദിക്കുന്നത് ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്.” രാജ്ദീപ് പറഞ്ഞു.