| Saturday, 14th November 2020, 8:37 am

ഡിസംബറോടെ ഇന്ത്യക്ക് 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ലഭിച്ചേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല്ല പറഞ്ഞു.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചവരില്‍ അനുകൂല പ്രതികരണം കണ്ടാല്‍ ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സ്റ്റിയുടെ കീഴില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്ന വാക്‌സിന്‍ രാജ്യത്ത് 2-3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആസ്ട്രസെനെകയും ചേര്‍ന്ന് ആഗോളതലത്തില്‍ 100 കോടി കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാനാണ് ധാരണയായിരിക്കുന്നത്. ആസ്ട്രാസെനെക വാക്‌സിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് നിലവില്‍ ഐ.സി.എം.ആര്‍ ആണ് ധനസഹായം നല്‍കുന്നത്. നിലവില്‍ ഇന്ത്യയിലുടനീളമുള്ള 15 കേന്ദ്രങ്ങളില്‍ വാക്‌സിന്റെ 2,3 ഘട്ട പരീക്ഷണം നടന്നുവരികയാണ്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India may get 100 million doses of AstraZeneca Covid-19 vaccine by December: Adar Poonawalla

We use cookies to give you the best possible experience. Learn more