ലാഹോര്‍: കശ്മീര്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ്.’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന മാധ്യമറിപ്പോര്‍ട്ടുകളേയും ഇമ്രാന്‍ വിമര്‍ശിച്ചു.
I want to warn the international community that the Indian leadership will in all probability attempt a false flag operation to divert attention from its massive human rights violations & the unleashing of a reign of terror in IOJK.
— Imran Khan (@ImranKhanPTI) August 23, 2019
‘അഫ്ഗാനിസ്താനില്‍ നിന്നുള്ള ചില ഭീകരവാദികള്‍ ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് കണ്ടിരുന്നു. ദക്ഷിണേന്ത്യയിലും തീവ്രവാദി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ അവകാശവാദങ്ങളെല്ലാം മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാന്‍ കശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്.’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു.