ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാമത്തെ ടി-20 മത്സരം സെന്റ് ജോര്‍ജ് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സാണ് ഇന്ത്യ നേടിയത്.
ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സൗത്ത് ആഫ്രിക്ക നല്‍കിയത്. സൂപ്പര്‍ താരം സഞ്ജു സാംസണിനെ പൂജ്യം റണ്‍സിനും അഭിഷോക് ശര്‍മയെ നാല് റണ്‍സിനും നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നാലാം ഓവറില്‍ ക്യാപ്റ്റന്‍ സൂര്യുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നാല് റണ്‍സിന് നഷ്ടമായി.
ആദ്യ ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്റെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് താരം സഞ്ജു പുറത്തായത്. അഭിഷേക് വെറും നാല് റണ്‍സ് നേടിയാണ് പുറത്തായത്. ജെറാള്‍ഡ് കോഡ്‌സിയാണ് താരത്തെ പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ഏഴ് റണ്‍സ് നേടിയ അഭിഷേകിനെ പുറത്താക്കിയതും കോട്‌സിയായിരുന്നു. ഏറെ പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ സൂര്യയെ ആന്‍ഡില്‍ സിമലേന്‍ തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ടി-20 കരിയറിലെ രണ്ടാം സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 10 സിക്സും 9 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു. മികച്ച ഫോമില്‍ തുടര്‍ന്ന സഞ്ജുവിന്റെ ഡക്ക് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയി, വരുണ്‍ ചക്രവര്‍ത്തി, ആവേശ് ഖാന്‍
ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, ആന്‍ഡില്‍ സിമെലെന്‍, ജെറാള്‍ഡ് കോട്‌സി, കേശവ് മഹാരാജ്, എംബയോംസി പീറ്റര്‍
Content Highlight: India Lost Three Wickets In second T-20 Against South Africa