| Monday, 15th July 2019, 8:02 am

പൂരം കൊടിയിറങ്ങിയപ്പോള്‍ കൂടുതല്‍ ജയം ഇന്ത്യയ്ക്ക്, കപ്പ് ഇംഗ്ലണ്ടിന്‌

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്‌സ്: ഒരുമാസത്തിലേറെ നീണ്ടുനിന്ന ക്രിക്കറ്റ് പൂരത്തിന് ഇംഗ്ലണ്ടിന്റെ കിരീടധാരണത്തോടെ വിരാമമായിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കലാശപ്പോരില്‍ വിജയിയെ നിര്‍ണയിക്കാന്‍ സൂപ്പര്‍ ഓവറും കടന്ന് പോകേണ്ടി വന്നു എന്നതും ശ്രദ്ധേയം.

ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആതിഥേയര്‍ കിരീടം ചൂടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അവസാനം മങ്ങുകയും നിര്‍ണായകമായ സെമിയില്‍ വീണ്ടും തിരിച്ചുവരികയും ചെയ്ത രണ്ട് ടീമുകളാണ് ഫൈനലിലെത്തിയത്.

എന്നാല്‍ ലോകകപ്പിലെ മുഴുവന്‍ മത്സരഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് തോല്‍വികളേറ്റുവാങ്ങിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്റ് നാലാമതുമാണ്.

സെമിയില്‍ പുറത്തായ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇന്ത്യ സെമിയടക്കം 9 മത്സരങ്ങളാണ് കളിച്ചത്. അതില്‍ ഏഴെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരത്തില്‍ തോറ്റു. ന്യൂസിലാന്റുമായുള്ള പ്രാഥമിക റൗണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചു.

മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ 10 മത്സരങ്ങളില്‍ ഏഴ് ജയം നേടിയപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു.

ടീമുകളുടെ പ്രകടനം ചുവടെ:-

ടീം, ജയം, തോല്‍വി എന്ന ക്രമത്തില്‍

ഇന്ത്യ- 7,2

ഓസ്‌ട്രേലിയ- 7,3

ഇംഗ്ലണ്ട്- 8,3

ന്യൂസിലാന്റ്- 6,4

പാകിസ്താന്‍-5,3

ശ്രീലങ്ക- 3,4

ദക്ഷിണാഫ്രിക്ക- 3,5

ബംഗ്ലാദേശ്- 3,5

വെസ്റ്റ് ഇന്‍ഡീസ്-2,6

അഫ്ഗാനിസ്താന്‍-0,9

We use cookies to give you the best possible experience. Learn more