ആദ്യ ഇന്നിങ്‌സില്‍ 98 റണ്‍സ് ലീഡു വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 224 റണ്‍സിന് പുറത്തായി. 128 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ 23.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അഞ്ചാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന നിലയില്‍ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ശിഖര്‍ ധവാനും 81 ഉം ശിഖര്‍ ധവാനും 43 ഉം റണ്‍സെടുത്തു. ഇവര്‍ മാത്രമാണ് ഇന്ത്യയ്ക് കാര്യമായ സംഭാവനകള്‍ നല്‍കിയത്.
പരുക്കേറ്റ് റിട്ടയര്‍ ചെയ്ത ധവാന്‍ പിന്നീട് മടങ്ങിവന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്. മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ആര്‍ക്കും മികച്ച ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതാണ് ഇന്ത്യയെ തോല്‍വിലേക്ക് തള്ളിവിട്ടത്. വിരാട് കോലി (1), അജിങ്ക്യ രഹാനെ (10), രോഹിത് ശര്‍മ (0), മഹേന്ദ്ര സിങ് ധോണി (0), രവിചന്ദ്രന്‍ അശ്വിന്‍ (19) എന്നിവര്‍ തുടര്‍ച്ചയായി പുറത്തായി.
ഓസ്സീസിനായി മിച്ചല്‍ ജോണ്‍സണ്‍ നാലു വിക്കറ്റും ഹേസല്‍വുഡ്, സ്റ്റാര്‍ക്ക്, ലെയണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരീശീലനം നടത്താന്‍ മോശം പിച്ച് നല്‍കിയതില്‍ ഇന്ത്യന്‍ ടീം പരാതി നല്‍കി. ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം പരമ്പരയ്ക്ക് മുമ്പ് പരിശീലനം നടത്താന്‍ ഗബ്ബയില്‍ നല്‍കിയ പിച്ച് ഗുണമേന്മയില്ലാത്തതാണെന്നാണ് ഇന്ത്യന്‍ ടീമിന്റെ പരാതി.