| Thursday, 18th January 2024, 11:07 pm

ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

ഗ്രൂപ്പ് ബിയില്‍ ഉസ്ബകിസ്ഥാനെതിരെ ഇന്ത്യ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഉസ്ബകിസ്ഥാന്‍ ഇന്ത്യയുടെ വല കുലുക്കിയിരുന്നു. ഇതോടെ ടൂര്‍ണമെന്റിലെ രണ്ടാം തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങുന്നത്. തോല്‍വിയോടെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 114ാം സ്ഥാനത്താണ്.

അബോസ്‌ബേക് ഫൈസുല്ലേവ് ആണ് ഇന്ത്യയെ ആദ്യം പ്രതിരോധത്തില്‍ ആക്കിയത്. നാലാം മിനിറ്റില്‍ ഷുക്കൂറോവ് നല്‍കിയ പാസിലായിരുന്നു ഇന്ത്യക്കെതിരെയുള്ള ആദ്യത്തെ തകര്‍പ്പന്‍ ഗോള്‍. പിന്നീട് പതിനെട്ടാം മിനിറ്റില്‍ ഐകര്‍ സര്‍ജീവ് രണ്ടാമത് ഗോള്‍ നേടിയപ്പോഴേക്കും ഇന്ത്യ പ്രതിരോധത്തില്‍ ആവുകയായിരുന്നു.

ഫസ്റ്റ് ഹാഫ് എക്‌സ്ട്രാ ടൈമില്‍ ഷേര്‍സോദ് നസ്രുല്ലേവ് മൂന്നാമത് ഗോളും അടിച്ചതോടെ ഇന്ത്യയുടെ ശ്രമങ്ങള്‍ വെറുതെ ആവുകയായിരുന്നു.

ഒരു ഗോളുകള്‍ പോലും തിരിച്ചടിക്കാന്‍ ആവാതെ ഇന്ത്യക്ക് മത്സരം നഷ്ടപ്പെട്ടതോടെ ആരാധകര്‍ നിരാശയിലാണ്. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ ഇന്ത്യക്ക് ടാര്‍ഗറ്റിലേക്ക് മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ചെയ്യാന്‍ കഴിഞ്ഞത്. 53 ശതമാനം പൊസിഷന്‍ കീപ്പ് ചെയ്‌തെങ്കിലും ഇന്ത്യ ഉസ്ബകിസ്ഥാനെതിരെ പതറുകയായിരുന്നു.

4-4-1-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ ഉസ്ബകിസ്ഥാന്‍ ടാര്‍ഗറ്റിലേക്ക് ഏഴ് ഷോട്ടുകള്‍ ആണ് ചെയ്തത്. അതില്‍ മൂന്നെണ്ണം വിജയം കണ്ടതോടെ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. 18 ഫൗളുകള്‍ ആണ് ഇന്ത്യക്കെതിരെ ഉസ്ബക്കിസ്ഥാന്‍ നടത്തിയത്. എന്നാല്‍ മറുഭാഗത്ത് എട്ട് ബൗളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ത്യയുടെ അടുത്ത മത്സരം ജനുവരി 23ന് സിറിയയോടാണ്.

Content Highlight: India lost by three goals

We use cookies to give you the best possible experience. Learn more