ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാമത്തെ ടി-20 മത്സരം സെന്റ് ജോര്‍ജ് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തിലും ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്‍ ആക്രമണം കൊണ്ട് ഇന്ത്യയെ നേരിടാന്‍ ഒരുങ്ങിയ പ്രോട്ടിയാസിനെ സഞ്ജു സാംസണ് തന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ടാണ് നേരിട്ടത്.
നാല് ടി-20മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ഇറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ടെങ്കിലും ആക്രമണ സ്വഭാവത്തില്‍ മുന്നേറാനുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം മറുഭാഗത്ത് പ്രോട്ടിയാസ് സഖ്യം ബൗളിങ്ങില്‍ ഇന്ത്യയെ കുരുക്കാന്‍ തന്നെയാണ് ശ്രമിക്കുകയാണ്. രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് പ്രോട്ടിയാസ് ഇറങ്ങുന്നത്.