| Thursday, 26th March 2015, 5:11 pm

ഇന്ത്യ തോറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടു. 95 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 46 ഓവറില്‍ 233 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ ഫൈനലില്‍ ഓസ്‌ട്രേലിയ ന്യൂസിലന്റിനെ നേരിടും.

93 പന്തില്‍ 105 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ആസ്‌ത്രേലിയന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീണടിയുകയായിരുന്നു. ക്യാപ്റ്റന്‍ എം.എസ് ധോണി(65) രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും അതികം വൈകാതെ ധോണിയും പുറത്തായി.

ഓസ്‌ട്രേലിയന്‍ ബോളിങ് നിര ശക്തമായ പ്രഹരമാണ് ഇന്ത്യക്കേല്‍പ്പിച്ചത്. ജേയിസ് ഫോക്ക്‌നര്‍ മൂന്ന് വിക്കറ്റും, മിച്ചല്‍ ജോണ്‍സണ്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വീതവും, ജോഷ് ഹേസില്‍ വുഡ് ഒന്നും വിക്കറ്റുകള്‍ നേടി. അതേസമയം ഇന്ത്യന്‍ ബോളിങ് നിരയില്‍ ഉമേഷ് യാദവ് നാല് വിക്കറ്റുകള്‍ നേടി.

We use cookies to give you the best possible experience. Learn more