ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ 190 റണ്‍സിന്റെ ലീഡിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിന്റ മുകളില്‍ 436 റണ്‍സാണ് ഇന്ത്യ നേടിയത്. നിലവില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ 190 റണ്‍സിന്റെ ലീഡിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിന്റ മുകളില്‍ 436 റണ്‍സാണ് ഇന്ത്യ നേടിയത്. നിലവില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയിരിക്കുകയാണ്.
മൂന്നാം ദിനം ലഞ്ച് ബ്രേക്ക് ടൈമില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് ത്രീ ലയേണ്‍സ് നേടിയത്. 31 റണ്‍സ് നേടിയ സാക്ക് ക്രോളിയെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആര്‍. അശ്വിനാണ് വിക്കറ്റ്.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ക്രീസില്‍ രവിചന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലുമായിരുന്നു നിലയുറച്ചത്. എന്നാല്‍ മൂന്നാം ദിനം കളി തുടര്‍ന്നപ്പോല്‍ 180 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 87 റണ്‍സ് നേടി ജഡേജ വിക്കറ്റാവുകയായിരുന്നു. ജോ റൂട്ടിന്റെ എല്‍.ബി.ഡബ്ലിയു അപ്പീലിലാണ് ഒരു അക്‌സര്‍ പട്ടേല്‍ 100 പന്തില്‍ 44 റണ്‍സ് നേടിയും പുറത്തായി. ശേഷം ഇറങ്ങിയ ജസ്പ്രിത് ബുംറയേയും റൂട്ട് പറഞ്ഞയച്ചതോടെ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് ജോ റൂട്ടാണ് 29 ഓവര്‍ എറിഞ്ഞ് അഞ്ച് മെയ്ഡണ്‍ അടക്കം നാല് വിക്കറ്റുകളാണ് റൂട്ട് നേടിയത്. 2.72 എന്ന മികച്ച എക്കണോമിയിലാണ് താരത്തിന്റെ പ്രകടനം. രഹാം അഹമ്മദിനും ടോം ഹാര്‍ട്‌ലിക്കും രണ്ട് വിക്കറ്റുകളും സ്വന്തമാക്കാന്‍ കഴിഞ്ഞു.
ഓപ്പണ്‍ ഇറങ്ങിയ യശ്വസി ജെയ്‌സ്വാളും മധ്യ നിരയില്‍ ഇറങ്ങിയ കെ.എല്‍. രാഹുലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജെയ്‌സ്വാള്‍ 74 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 10 ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് നേടിയത്. രാഹുല്‍ 123 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറുകളും അടക്കം 86 റണ്‍സും നേടി.
Content Highlight: India Lead 190 Runs In First Innings