| Monday, 28th January 2013, 12:09 am

ഇന്ത്യയുടെ കെ15 ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപണ വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി :  ആയിരത്തി അഞ്ചൂറ് മീറ്റര്‍ പ്രഹര ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

ആണവവാഹക ശേഷിയുള്ള മിസൈലുകളുടെ പരമ്പരയിലുള്ള  മിസൈലി്‌ന്റെ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലിലെ അന്തര്‍വാഹിനിയില്‍ നിന്നാണ്  വിക്ഷേപിച്ചത്.[]

കര, കടല്‍, ആകാശം  എന്നിവിടങ്ങളില്‍ നിന്നണുഅവായുധത്തോട് കൂടി മിസൈല്‍ വിക്ഷേപിക്കാനുള്ള രാജ്യത്തിന്റെ ശ്രമം വലിയൊരു നാഴിക കല്ലാണെന്ന് ഡി.ആര്‍.ഡി.ഒ തലവന്‍ വി.കെ സാരസ്വത് പറഞ്ഞു.

കൂടാതെ ഈ ഇനത്തില്‍പ്പെട്ട മിസൈലുകള്‍ ഐ.എന്‍.എസ് അരിഹിന്ത് പോലുള്ള ആണവവാഹിനകളില്‍ ഉപയോഗിക്കാമെന്നും വി.കെ സാരസ്വത് കൂട്ടിചേര്‍ത്തു.

കെ15 മിസൈല്‍ നിലവില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഇത്തരം മിസൈലുകളുടെ സാങ്കേകികവിദ്യ അറിയാവുന്നത്.

ഇന്ത്യയുടെ 15 വര്‍ഷത്തെ പ്രയത്‌നമാണ് ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍  യാഥാര്‍ത്ഥ്യമാക്കിയത്. ഇന്നലെ 1.40 ന് അതീവ രഹസ്യമായി പരീക്ഷിച്ച മിസൈല്‍ ആറുമിനിട്ടിനുള്ളില്‍ ലക്ഷ്യവും കണ്ടു.

We use cookies to give you the best possible experience. Learn more