| Thursday, 4th September 2014, 7:44 pm

ഇന്ത്യ ലോകത്തിന്റെ ആത്മഹത്യാ തലസ്ഥാനം: ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ഓരോ 40 സെക്കന്റിലും ഓരോ ആത്മഹത്യകള്‍ നടക്കുന്നതായി ഐക്യരാഷ്ട്ര സഭ. പ്രകൃതി ദുരന്തങ്ങളിലും യുദ്ധങ്ങളിലും മരണമടയുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ലോകത്തെ ആത്മഹത്യനിരക്കെന്ന് യു.എന്‍ വ്യക്തമാക്കി.

ലോകത്ത് നടക്കുന്ന ആത്മഹത്യകളില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണ് നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ എല്ലാ രണ്ട് മിനിറ്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

15മുതല്‍ 29 വയസുള്ള ചെറുപ്പക്കാരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികമെന്നും സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്യുന്നതില്‍ മുന്നിലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 2012ല്‍ മാത്രം രണ്ടര ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.

ഒരാള്‍ സ്വയം ജീവന്‍ നഷ്ടപ്പെടുത്തുമ്പോള്‍ 20ല്‍ അധികം പേരാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ തലവന്‍ ശേഖര്‍ സാക്‌സേന പറഞ്ഞു.

ആത്മഹത്യകള്‍ തടയാനുള്ള ആദ്യപടിയായി  ആത്മഹത്യാശ്രമത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന ഇന്ത്യന്‍ നിയമത്തിന് മാറ്റം വരുത്തണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more