| Friday, 7th July 2017, 11:56 am

ഇന്ത്യ ഇസ്രാഈലിന്റെ മൂന്നാം ഭാര്യ! സ്വര്‍ഗത്തില്‍ വെച്ച് നടന്ന 'വിവാഹ'ങ്ങളെ പറ്റി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇന്ത്യ ഇസ്രാഈലിന്റെ മൂന്നാം ഭാര്യയാണ്! ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്‍ പ്രസ്താവനകളും ഇപ്പോള്‍ നടത്തിയ പ്രസ്താവനയും കൂട്ടി വായിക്കുമ്പാഴാണ് രസകരമായ ഈ കാര്യം കാണാന്‍ കഴിയുന്നത്.

ഇന്ത്യയും ഇസ്രാഈലും തമ്മിലുള്ള ബന്ധം സ്വര്‍ഗത്തില്‍ വെച്ച് നടന്ന വിവാഹം പോലെയാണെന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.


Also Read: ‘ഇന്ത്യയും ഇസ്രായേലും ചെകുത്താന്മാരുടെ രാജ്യം; മുസ്‌ലിങ്ങളുടെ ഉന്മൂലനമാണ് മോദിയുടേയും നെതന്യാഹുവിന്റേയും ലക്ഷ്യം’; മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനെതിരെ പാക് ചാനലില്‍ വീണ മാലിക്ക്, വീഡിയോ


എന്നാല്‍ ഇതേ കാര്യം തന്നെയാണ് മുന്‍പ് മറ്റ് രണ്ട് പേരോട് നെതന്യാഹു പറഞ്ഞത് എന്ന് പഴയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ടെക്‌നോളജി രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റാണ് ഇസ്രാഈലിന്റെ “ഒന്നാം ഭാര്യ”. രണ്ടാം ഭാര്യയാകട്ടെ ഇന്ത്യയുമായി ഇടഞ്ഞ് നില്‍ക്കുന്ന സാക്ഷാല്‍ ചൈനയും.

മൈക്രോസോഫ്റ്റ് തലവന്‍ സത്യ നദല്ലെയുമായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ സമയത്തായിരുന്നു ഇസ്രാഈല്‍ മൈക്രോസോഫ്റ്റിനെ “വിവാഹം ചെയ്തത്”. മൈക്രോസോഫ്റ്റിന്റേയും ഇസ്രാഈലിന്റേയും ബന്ധം സ്വര്‍ഗത്തില്‍ വെച്ച് നടന്ന വിവാഹം പോലെയാണ് എന്നാണ് അന്ന് നെതന്യാഹു പറഞ്ഞത്.


Don”t Miss: ഓറല്‍ സെക്‌സ് അപകടകരമായ ബാക്ടീരിയകളെ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്


ഇസ്രാഈലി മാധ്യമമായ “ഇസ്രാഈല്‍ ഇന്റര്‍നാഷണല്‍ ന്യൂസ്” ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ലിങ്ക്). ഇസ്രാഈല്‍ സര്‍ക്കാറുമായി 25 വര്‍ഷത്തെ സഹകരണമാണ് മൈക്രോസോഫ്റ്റിനുള്ളതെന്നും അടുത്ത 25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നുമാണ് അന്ന് സത്യ നദല്ലെ പറഞ്ഞത്.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇസ്രാഈലിന്റെ “രണ്ടാം വിവാഹം”. അന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഉള്‍പ്പെടെയുള്ളവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ “പ്രണയത്തിന്” ഒടുവിലായിരുന്നു ഇസ്രാഈലും ചൈനയും തമ്മിലുള്ള ബന്ധം സ്വര്‍ഗത്തില്‍ നടന്ന വിവാഹം പോലെയാണ് എന്നായിരുന്നു നെതന്യാഹു പ്രതികരിച്ചത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ “ദി ഡിപ്ലോമാറ്റ്” ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു (ലിങ്ക്).

ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രാഈല്‍ സന്ദര്‍ശിക്കുന്നതിന്റെ അവസാന ദിനമാണ് നെതന്യാഹു ഇസ്രാഈലിന്റെ “മൂന്നാം വിവാഹം” പ്രഖ്യാപിച്ചത്. ഇന്ത്യയും ഇസ്രാഈലും തമ്മിലുള്ള ബന്ധം സ്വര്‍ഗത്തില്‍ വെച്ച നടന്ന വിവാഹം പോലെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.


Also Read: അമിത് ഷായുടെ വാഹനവ്യൂഹം തട്ടി പശുവിന് ഗുരുതര പരുക്ക്: ചികിത്സ നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം


ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. നെതന്യാഹുവിന് വാക്കുകള്‍ക്ക് ക്ഷാമമുണ്ടോ എന്നാണ് ഒരു കമന്റ്. ജൂതരാഷ്ട്രമായ ഇസ്രാഈലിലും മുത്തലാഖ് നിലവിലുണ്ടോ എന്നാണ് മറ്റൊരു വിരുതന്‍ ചോദിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more