| Sunday, 8th October 2023, 2:40 pm

ഇന്ത്യയെ മറികടക്കാന്‍ ഓസീസ് ഇനിയും കളിയേറെ കളിക്കേണ്ടി വരും; ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കാനിറങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച വിജയം സ്വന്തമാക്കി ക്യാമ്പെയ്ന്‍ ആരംഭിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഈ ലോകകപ്പില്‍ ഏറ്റവുമധികം ഏകദിനങ്ങള്‍ കളിച്ച് പരിചയസമ്പത്തുള്ള ടീം എന്നതാണ് ഇന്ത്യയുടെ ശക്തി. നിലവില്‍ സ്‌ക്വാഡിലെ ഏല്ലാ താരങ്ങളും ചേര്‍ന്ന് 1,459 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. (ലോകകപ്പിലെ ഇന്ത്യ – ഓസീസ് മാച്ച് അടക്കം)

283ാം മത്സരത്തിനിറങ്ങുന്ന വിരാട് കോഹ്‌ലിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പരിചയസമ്പത്തുള്ള താരം. 253ാം മാച്ച് കളിക്കുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയിലെ രണ്ടാമത് താരം, ആക്ടീവ് താരങ്ങളില്‍ മൂന്നാമനാണ് രോഹിത്.

254 മാച്ചിന്റെ എക്‌സ്പീരിയന്‍സുള്ള ബംഗ്ലാ താരം മുഷ്ഫിഖര്‍ റഹീമിന്റെ കരുത്തിലാണ് ബംഗ്ലാദേശ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. ആക്ടീവ് താരങ്ങളുടെ പട്ടികയില്‍ ഏറ്റവുമധികം മത്സരം കളിച്ച രണ്ടാമത് താരം എന്ന റെക്കോഡും റഹീമിനാണ്.

നെതര്‍ലന്‍ഡ്‌സാണ് ഇക്കൂട്ടത്തില്‍ എറ്റവും എക്‌സ്പീരിയന്‍സ് കുറഞ്ഞ ടീം. ഡച്ച് നിരയിലെ എല്ലാ താരങ്ങളും ചേര്‍ന്ന് ഇതുവരെ 275 മാച്ചുകളാണ് കളിച്ചിട്ടുള്ളത്.

2023 ലോകകപ്പിലെ ഏറ്റവും എക്‌സ്പീരിയന്‍സ്ഡ് ആയ ടീമുകള്‍ (ഒ.ഡി.ഐ ക്യാപ്)

ഇന്ത്യ – 1,469*

ബംഗ്ലാദേശ് – 1,156

ഇംഗ്ലണ്ട് – 1,143

ഓസ്‌ട്രേലിയ – 1,090*

ന്യൂസിലാന്‍ഡ് – 1006

സൗത്ത് ആഫ്രിക്ക – 803

അഫ്ഗാനിസ്ഥാന്‍ – 680

ശ്രീലങ്ക – 648

പാകിസ്ഥാന്‍ – 612

നെതര്‍ലന്‍ഡ്‌സ് – 275

അതേസമയം, ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കത്തിലേ ഓസീസിനെ ആക്രമിച്ചാണ് ഇന്ത്യ മത്സരത്തിന് തുടക്കമിട്ടത്. ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെ കങ്കാരുക്കള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ആറ് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയായിരുന്നു മാര്‍ഷിന്റെ മടക്കം. ബുറയാണ് വിക്കറ്റ് നേടിയത്.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 16 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

ഓസീസ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്, മാര്‍നസ് ലബുഷാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Content Highlight: India is the most experienced team in 2023 World Cup based on ODI cap

We use cookies to give you the best possible experience. Learn more