പാകിസ്ഥാന്‍- ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 79 റണ്‍സിന് പാകിസ്ഥാനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു.
ഇതോടെ മൂന്നു മത്സരങ്ങളില്‍ രണ്ടു മത്സരങ്ങളും വിജയിച്ച
ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.
ഇതിനുപിന്നാലെ ഒരു റെക്കോഡ് നേട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ വെച്ച് ഓസ്‌ട്രേലിയ തോല്‍പ്പിച്ച് പരമ്പര നേടിയ ഏക ഏഷ്യന്‍ ടീം എന്ന നേട്ടത്തിലേക്ക് ഇന്ത്യ നടന്നുകയറിയത്. മറ്റൊരു ഏഷ്യന്‍ രാജ്യത്തിനും ഓസ്‌ട്രേലിയയില്‍ വെച്ച് ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചിട്ടില്ല.
2016 മുതല്‍ ഉള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയും ഓസ്‌ട്രേലിയയും എട്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ നാല് വിജയമാണ് കങ്കാരുപ്പടക്കെതിരെ ഇന്ത്യ നേടിയത്. അതേസമയം രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും രണ്ട് തവണ സമനിലയില്‍ പിരിയുകയും ആയിരുന്നു.
2018ലായിരുന്നു ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ പരമ്പര വിജയം. അന്ന് നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-1നായിരുന്നു ഇന്ത്യ വിജയിച്ചത്. ഒരു മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു.
2020-21ല്‍ നടന്ന പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു. നാലു മത്സരങ്ങളുടെ പരമ്പര 2-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
അതേസമയം മത്സരത്തില്‍ പാകിസ്ഥാന്‍ 79 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ 360 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസീസ് നേടിയത്. ജനുവരി മൂന്നിനാണ് ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: India is still the only Asian team to win a Test series in Australia.