[]ഇന്ത്യക്കാര്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പുറകോട്ടാണ് പോകുന്നതെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്. ഇന്ത്യ സ്ത്രീകള്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്നും മല്ലിക പറയുന്നു.
തന്റെ ജീവിതകാലത്തില്‍ ഇന്ത്യയിലും അമേരിക്കയിലുള്ള ജീവിതം രണ്ട് തരത്തിലുള്ളതാണെന്നും മല്ലിക പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കുക ഏറെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഒരു സ്ത്രീക്ക്. മല്ലിക പറയുന്നു.[]
അമേരിക്കയില്‍ താന്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് ലഭിക്കില്ല. സ്ത്രീകളോട് ഇന്ത്യക്കാരുടെ സമീപനം കാപട്യം നിറഞ്ഞതാണ്. മല്ലിക പറഞ്ഞു.
കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. 2003 ല്‍ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബോളിവുഡില്‍ എത്തുന്നത്. എന്നാല്‍ മല്ലികയെ ഏറെ പ്രശസ്തയാക്കിയത് ഇമ്രാന്‍ ഹാഷ്മി നായകനായ മര്‍ഡര്‍ എന്ന ചിത്രമാണ്.
ജാക്കി ചാന്‍ നായകനായ ദി മിത്ത് എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചിട്ടുണ്ട്. ഡേര്‍ട്ടി പൊളിടിക്‌സ് എന്ന ചിത്രത്തിലാണ് മല്ലിക ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ഒരു രാഷ്ട്രീയ നേതാവുമായി പ്രണയത്തിലാകുന്ന നഴ്‌സിന്റെ കഥയാണ് ഡേര്‍ട്ടി പൊളിടിക്‌സ് പറയുന്നത്. പ്രണയത്തിന്റെ അവസാനം നഴ്‌സ് കൊല്ലപ്പെടുന്നു. നഴ്‌സിന്റെ മരണത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥാതന്തു.