| Saturday, 18th February 2023, 1:50 pm

ഏറ്റവും മോശം ഡ്രൈവിങ്; ആദ്യ അഞ്ചിലെത്തി ഇന്ത്യ; ഏറ്റവും മികച്ച ഡ്രൈവിങ് ജപ്പാനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏറ്റവും മികച്ച രീതിയിലും മോശം രീതിയിലും ഡ്രൈവ് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്. ഇന്‍ഷുറന്‍സ് വിദഗ്ദര്‍ പുറത്ത് വിട്ട പട്ടികയില്‍ ഏറ്റവും മോശം ഡ്രൈവിങ്ങുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ഇന്ത്യയാണ്.

ട്രാഫിക് ഇന്‍ഡെക്‌സ്, റോഡിന്റെ നിലവാരം, സ്പീഡ് ലിമിറ്റ്, വാഹനാപകടങ്ങളിലൂടെയുണ്ടാകുന്ന മരണനിരക്ക്, ഡ്രൈവിങ്ങിനിടയിലെ മദ്യപാനം, സോഷ്യല്‍ മീഡിയ സെന്റിമെന്റ്‌സ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ ഘടകങ്ങള്‍ പ്രകാരം 3.91 സ്‌കോറാണ് ഇന്ത്യക്കുള്ളത്. മോശം ഡ്രൈവിങ്ങുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള തായ്‌ലന്‍ഡിന് 2.17 സ്‌കോറാണുള്ളത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പെറുവും, മൂന്നാം സ്ഥാനത്ത് ലെബനനും, അഞ്ചാം സ്ഥാനത്ത് മലേഷ്യയുമാണ്.

ഏറ്റവും മികച്ച ഡ്രൈവിങ്ങുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ജപ്പാനാണ്. 4.57 സ്‌കോറാണ് ജപ്പാന് ലഭിച്ചത്. നെതര്‍ലാന്‍ഡ്, നോര്‍വേ, എസ്‌റ്റോണിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം ജപ്പാന് പിന്നില്‍ മികച്ച ഡ്രൈവിങ്ങുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും മോശം ഡ്രൈവിങ്ങുള്ള സ്ഥലം ദല്‍ഹിയാണ്. മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയും പട്ടികയിലുണ്ട്.

Content Highlight: India is ranked fourth among the worst driving countries

We use cookies to give you the best possible experience. Learn more