ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയുള്ള ലോകത്തിലെ പത്ത് രാജ്യങ്ങിലൊന്ന് ഇന്ത്യ; റിപ്പോര്‍ട്ട്
national news
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയുള്ള ലോകത്തിലെ പത്ത് രാജ്യങ്ങിലൊന്ന് ഇന്ത്യ; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 8:01 pm

ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധ്യതയുള്ള ലോകത്തിലെ ആദ്യത്തെ പത്ത് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഇന്ത്യയുടെ പൊതുമേഖലാ വികസനത്തിന് വലിയ സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

73 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത അറിയിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റുകളില്‍ ഇന്ത്യ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തും ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണെങ്കിലും എ.ഐ സംബന്ധിയായ പേറ്റന്റുകളില്‍ ശക്തമായ അടിത്തറയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ എ.ഐയുടെ സാധ്യത കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുകയും ഈ മേഖലകളിലേക്ക് സാങ്കേതിക വിദ്യയെ സമന്വയിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ പല മേഖലകളിലും എ.ഐയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ബിസിനസിനും ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്‍പ്പെടെ നിരവധി മേഖലകളില്‍ മെച്ചപ്പെട്ട ഉപയോഗമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയവയുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇവയിലെല്ലാം അപകട സാധ്യതകളുണ്ടെങ്കില്‍ അത് പരിശോധിക്കാനും എ.ഐ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കല, വിനോദം, വ്യക്തിഗത സേവനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ ആസൂത്രണം, തുടങ്ങിയ മേഖലകള്‍, ഇവയുടെയെല്ലാം സാധ്യതകള്‍ കൊണ്ടുവരുന്നതിനും ഗവേഷണം, തൊഴില്‍, ഡാറ്റാ സംവിധാനങ്ങള്‍ എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കാന്‍ എ.ഐക്ക് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

Content Highlight: India is one of the ten countries in the world with the potential of artificial intelligence; Report