| Friday, 30th October 2020, 8:09 am

മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ ലഭിക്കാത്ത രാജ്യം; ഇന്ത്യ 12ാം സ്ഥാനത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കുറ്റവാളികള്‍ക്ക് ശിക്ഷ വഭിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 12ാം സ്ഥാനത്ത്. തൊട്ടു മുന്‍പത്തെ വര്‍ഷങ്ങളില്‍ പതിമൂന്നും പതിനാലും സ്ഥാനത്തായിരുന്നു ഇന്ത്യ. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജോര്‍ണലിസ്റ്റ്‌സാണ് പട്ടിക പുറത്തു വിട്ടത്.

സൊമാലിയ, സിറിയ , ഇറാഖ് എന്നീ രാജ്യങ്ങള്‍ ആദ്യ സ്ഥാനത്തുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യ 12ാം സ്ഥാനത്ത്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പാകിസ്താന്‍. ബംഗ്ലാദേശ് പത്താം സ്ഥാനത്തും.

1992 മുതലാണ് ഈ കമ്മിറ്റി ഇത്തരമൊരു പഠനം നടത്തി തുടങ്ങിയത്. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കുറവ് കൊല്ലപ്പെട്ടത് 2019 ലാണ്. അതേ സമയം കൊലപാതകങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നതില്‍ വാര്‍ത്തകളുടെ സെന്‍സര്‍ഷിപ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീഷണിയും ഘടകമായിരിക്കുമെന്നും കമ്മിറ്റി പറയുന്നു.

മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകക്കേസുകളില്‍ ശിക്ഷ നടപ്പാക്കാത്ത കേസുകളുടെ എണ്ണവും രാജ്യങ്ങളുടെ ജനസംഖ്യയുടെ ശതമാനവുമായി കണക്കുകൂട്ടിയാണ് പട്ടികതയ്യാറാക്കുന്നത്.

1992 നും 2020നും ഇടയില്‍ 36 മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടു കേസുകളിലായി ഏഴുപേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഏഷ്യന്‍ രാജ്യങ്ങളുടെ ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആലിയ ഇഫ്തിഖാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India is one of 12 countries where killers of journalists go free easily

We use cookies to give you the best possible experience. Learn more