| Friday, 26th March 2021, 11:12 am

ഇന്ത്യ ലോകത്തിലെ വമ്പന്‍ സമ്പദ് ശക്തിയായും ജനാധിപത്യ ശക്തിയായും കുതിച്ചുയരുന്നു: മുകേഷ് അംബാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ ലോകത്തിലെ വമ്പന്‍ സമ്പദ് ശക്തിയായി കുതിച്ചുയരുകയാണെന്ന് റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി.

2020 ലെ ഇവൈ അവാര്‍ഡുകള്‍ പ്രഖ്യാപിക്കവെയായിരുന്നു മഹാമാരിക്കാലത്തും ഇന്ത്യയുടെ സമ്പദ് ശക്തി കുതിച്ചുയരുകയാണെന്ന് മുകേഷ് അംബാനി പറഞ്ഞത്.

‘ വരും വര്‍ഷങ്ങളില്‍ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് ശക്തികളിലൊന്നായി മാറാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്നും അംബാനി പറഞ്ഞു.

ഇന്ത്യ നിലവില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായും, ജനാധിപത്യ ശക്തിയായും, നയതന്ത്ര ശക്തിയായും സാംസ്‌കാരിക ശക്തിയായും, ഡിജിറ്റല്‍ ശക്തിയായും മാറിയെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യ കൈവരിച്ച നേട്ടം എല്ലാ സംരംഭകര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ഇന്ത്യയെ വരുംനാളുകളില്‍ മുന്നോട്ടു നയിക്കുക സംരഭകരായിരിക്കും. അവര്‍ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനും ആഗോളവത്കരിക്കാനും ശ്രമിക്കുന്നവരാണ്.

ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ നിത്യവും അവര്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. അവര്‍ വിജയത്തിനായുള്ള വിശപ്പുള്ളവരാണ്,” മുകേഷ് അംബാനി പറഞ്ഞു.

ഇന്ത്യയില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, തുടങ്ങിയ മേഖലയില്‍ മുമ്പില്ലാത്ത വിധത്തിലുള്ള അവസരങ്ങളാണ് ഇപ്പോഴുള്ളതെന്നും മുകേഷ് അംബാനി പറഞ്ഞു.

പരാജയങ്ങളില്‍ ഭയപ്പെടരുതെന്നും പരാജയം ഉണ്ടാകുമ്പോള്‍ മാത്രമാണ് വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും യുവ സംരംഭകരോട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India is surging ahead as an economic power, says billionaire Mukesh Ambani

We use cookies to give you the best possible experience. Learn more