ന്യൂദല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ദല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് രാഹുലിന്റെ പ്രതികരണം.
കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സുര്‍ജേവാല, കുമാരി സെല്‍ജ എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ വടക്ക്-കിഴക്കന്‍ ദല്‍ഹിയിലെത്തിയത്.
‘നമ്മുടെ ഭാവി ഇവിടെ കത്തിതീര്‍ന്നിരിക്കുകയാണ്. അക്രമവും വെറുപ്പും എല്ലാം നശിപ്പിച്ചു’, ബ്രിജിപുരിയില്‍ അക്രമികള്‍ തകര്‍ത്ത സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ പറഞ്ഞു. ഇന്ത്യ ഭിന്നിക്കപ്പെട്ടെന്നും ആര്‍ക്കും അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇതെല്ലാം ഭാരതമാതാവിനും ജനങ്ങള്‍ക്കുമാണ് മുറിവേല്‍പ്പിക്കുന്നത്’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ രണ്ട് സംഘങ്ങളാണ് ദല്‍ഹിയില്‍ ഇന്ന് സന്ദര്‍ശനം നടത്തിയത്. ഹൈബി ഈഡന്‍, ഗുര്‍ജീത് സിംഗ്, അബ്ദുള്‍ ഖാലിദ് എന്നിവരടങ്ങുന്ന സംഘവും കലാപ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
43 പേരാണ് ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധി വീടുകളും കടകളും കലാപത്തില്‍ നശിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
WATCH THIS VIDEO: