ന്യൂദല്‍ഹി: അതിദരിദ്രരുള്ള അഞ്ച് ലോകരാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗ്ലോബല്‍ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടും യു.എന്‍ ഡെവല്പ്‌മെന്റ് പ്രോഗ്രാമും ഓക്‌സഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ദുരവസ്ഥ പറയുന്നത്.
ഇന്ത്യയില്‍ 234 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ടെന്നും മാനവ വിഭവസൂചികയില്‍ അതിദരിദ്രരുള്ള രാജ്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മറ്റ് നാല് രാജ്യങ്ങളില്‍ പാക്കിസ്ഥാനില്‍ 93 ദശലക്ഷവും എത്യോപ്യയില്‍ 86 ദശലക്ഷവും നൈജീരിയില്‍ 74ഉം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ഹോങ്കോങില്‍ 66 ദശലക്ഷവുമാണ് ദരിദ്രരുടെ കണക്ക്.
ലോകത്താകമാനമുള്ള രാജ്യങ്ങളില്‍ 1.1 ബില്യണ്‍ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും 40 ശതമാനം ആളുകളും യുദ്ധം കാരണം സമാധാനമില്ലാത്ത രാജ്യങ്ങളിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1.1 ദരിദ്രരില്‍ വലിയ ശതമാനം പേരും മതിയായ ശുചിത്വമോ പാര്‍പ്പിടമോ പാചക ഇന്ധനങ്ങളോ ലഭിക്കാത്തവരാണ്. ഇവരില്‍ പകുതിയിലധികം ആളുകളും പോഷകാഹാരക്കുറവ് നേരിടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ദക്ഷിണേഷ്യയില്‍ 272 ദശലക്ഷം ദരിദ്രരും സബ് സഫറാന്‍ ആഫ്രിക്കയില്‍ 256 ദശലക്ഷം ആളുകളുമാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതില്‍ തന്നെ യുദ്ധം ബാധിച്ച രാജ്യങ്ങളില്‍ 34.8 ശതമാനമാണ് ദാരിദ്ര്യമെങ്കില്‍ യുദ്ധമോ സംഘര്‍ഷങ്ങളോ ബാധിക്കാത്ത രാജ്യങ്ങളില്‍ 10.9 ശതമാനത്തേക്കാള്‍ ദാരിദ്ര്യം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Content Highlight: India is among the five poorest countries; UN report