| Thursday, 26th October 2017, 6:50 pm

ഇന്ത്യ ഇപ്പോള്‍ ഫുട്‌ബോള്‍ രാജ്യമായി മാറി; ഇന്ത്യക്കാരോട് വലിയ നന്ദിയുണ്ടെന്നും ഫിഫ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ രാജ്യമായി മാറിയെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റിനോ. അണ്ടര്‍ 17 ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നടക്കുന്ന ഫിഫ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇന്‍ഫന്റീനോ ഇക്കാര്യം പറഞ്ഞത്.


Also Read:ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍; മറ്റൊന്നും കാര്യമാക്കേണ്ടെന്നും യോഗി ആദ്യത്യനാഥ്


ലോകകപ്പ് വിജയപ്പിച്ചതില്‍ ഇന്ത്യക്കരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ലോകകപ്പ് വലിയ വിജയകരമാക്കി തന്നതിന് ഇന്ത്യക്കാരോട് വലിയ നന്ദിയുണ്ട്. തനിക്കതില്‍ ഏറെ സന്തോഷമുണ്ട്. ഇന്‍ഫന്റീനോ പറഞ്ഞു.

രാജ്യത്തെത്തിയ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ്.പ്രസിഡന്റ് സുപ്രതാ ദത്ത വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലുമായി ഇന്‍ഫന്റീനോ അനൗദ്യോഗിക കൂടിക്കാഴ്ചയും നടത്തി.


Dont Miss: യു.പിയില്‍ ഗോശാല ഉദ്ഘാടനത്തിനായെത്തിയ മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ വയലിലൂടെ കയറ്റിയിറക്കി കൃഷി നശിപ്പിച്ചു


ശനിയാഴ്ചയാണ് ഇന്ത്യ ആദ്യമായി ആതിഥേത്വം വഹിച്ച അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍. കലാശപ്പോരാട്ടത്തില്‍ സ്പെയിന്‍ ഇംഗ്ലണ്ടിനോടാണ് ഏറ്റുമുട്ടുക. അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കളി കാണാനെത്തിയ ടൂര്‍ണമെന്റാണ് ഇന്ത്യയില്‍ നടക്കുന്നത്. 1985 ല്‍ ചൈനയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ കാണികള്‍ മറികടന്നത്.

We use cookies to give you the best possible experience. Learn more