ടി-20 ലോകകപ്പ് മത്സരത്തില്‍ 6 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ക്രിക്കറ്റ് ലോകം കാത്തിരുന്ന വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ടി-20 ലോകകപ്പ് മത്സരത്തില്‍ 6 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ക്രിക്കറ്റ് ലോകം കാത്തിരുന്ന വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.
Joint lowest ever total defended in a T20 World Cup! Congratulations Team India.
— Anil Kumble (@anilkumble1074) June 9, 2024
ഇതോടെ ഒരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും ചെറിയ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യുന്ന ടീം ആവാനാണ് ഇന്ത്യക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യ ശ്രീലങ്കക്കൊപ്പമാണ് എത്തിയത്. മുമ്പ് ശ്രീലങ്ക ഉയര്‍ത്തിയ 120 റണ്‍സില്‍ ന്യൂസിലാന്‍ഡിനെ ഡിഫന്‍ഡ്. ന്യൂസിലാന്‍ഡിനെ 60 റണ്‍സിനാണ് ലങ്ക പരാജയപ്പെടുത്തിയത്.
കളി തുടങ്ങുമ്പോള്‍ വെറും 15 ശതമാനം മാത്രമായിരുന്നു ഇന്ത്യക്ക് വിജയ സാധ്യത. വിന്‍പ്രഡിറ്റര്‍ വീണ്ടും മാറിമറിഞ്ഞു, പാകിസ്ഥാന്‍ ക്രീസില്‍ നിലയുറച്ചതോടെ 8 ശതമാനം സാധ്യത മാത്രമായിരുന്നു ഇന്ത്യക്ക്. എന്നാല്‍ പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ തലയറുത്തുകൊണ്ട് കുതിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ.
നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. 19ാം ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും താരം നേടിയിരുന്നു. കളിയിലെ താരവും ബുംറയായിരുന്നു. താരത്തിന് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
𝗔 𝘀𝗵𝗼𝘂𝘁𝗼𝘂𝘁 𝘁𝗼 𝗥𝗶𝘀𝗵𝗮𝗯𝗵 𝗣𝗮𝗻𝘁!
4⃣2⃣ Runs & then, 3⃣ Catches! 👌 👌
How good was he for #TeamIndia tonight! 👍 👍
Scorecard ▶️ https://t.co/M81mEjp20F#T20WorldCup | #INDvPAK pic.twitter.com/oS9es9JIgF
— BCCI (@BCCI) June 9, 2024
ഇന്ത്യക്ക് വേണ്ടി റിഷബ് പന്ത് 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 പന്തില്‍ നിന്ന് 13 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വെറും നാല് റണ്‍സിനാണ് പുറത്തായത്.
മികച്ച രീതിയിലാണ് ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാന് ബൗളര്‍മാര്‍ പ്രകടനം നടത്തിയത്. നസീം ഷാ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫ് മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 31 റണ്‍സും ഇമാദ് വസീം 15 റണ്‍സും ഫഖര്‍ സമാന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.
Content Highlight: India In Record Achievement In T20 World Cup