ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി പുറത്തായെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്.
എന്നിരുന്നാലും 2024 കലണ്ടര്‍ ഇയറില്‍ ഒരു വമ്പന്‍ നേട്ടമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരിക്കുന്നത്. 2024 ടെസ്റ്റിലെ ഒരു കലണ്ടര്‍ ഇയറില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തിയതോടെ അഗ്രസീവ് സ്‌റ്റൈലില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളെയാണ് കാണാന്‍ സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 2024ല്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിക്കൊടുത്തത് സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജെയ്‌സ്വാളാണ്.
29 സിക്‌സറുകളാണ് താരം ഇതുവരെ നേടിയത്. മറ്റുള്ള താരങ്ങളും അഗ്രഷന്‍ കീപ്പ് ചെയ്തപ്പോള്‍ ഇന്ത്യ 2024 ടെസ്റ്റിലെ കലണ്ടര്‍ ഇയറില്‍ 100 സിക്‌സറും സ്വന്തമാക്കിയിരിക്കുകയാണ്.
കിവീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഓക്ടോബര്‍ 24 മുതല്‍ 28 വരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
ഈ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വി ഇന്ത്യയെ കാര്യമായി ബാധിച്ചതുകൊണ്ട്. രണ്ടാം ടെസ്റ്റില്‍ തീപാറുന്ന പ്രകടനത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
Content Highlight: India In Great Record Achievement In Test Cricket 2024