ലോകകപ്പില്‍ മറ്റൊരു ടീമും ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല! ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഡോമിനേഷന്‍!
Sports News
ലോകകപ്പില്‍ മറ്റൊരു ടീമും ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല! ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഡോമിനേഷന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 11:26 am

ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ലോകകപ്പായിരുന്നു ഇതെന്ന് ഒരു സംശയവുമില്ലാതെ പറയാം. മറുപടി ബാറ്റില്‍ ഹെന്റിച്ച് ക്ലാസന്റെയും ഡി കോക്കിന്റെയും മിന്നും പ്രകടനത്തില്‍ ഇന്ത്യയ്ക്ക് കളി കയ്യില്‍ നിന്ന് പേയ സമയത്താണ് ഇന്ത്യന്‍ ബൗളിങ് അറ്റാക്കര്‍ ബസ്പ്രീത് ബുംറ കളത്തില്‍ എത്തുന്നത് പടുകഴിയില്‍ നിന്നാണ് ബുംറയും അര്‍ഷ്ദീകും ഹര്‍ദിക്കും ടീമിനെ തിരിച്ച് കളിയില്‍ എത്തിച്ചത്.

ഈ വിജയത്തോടെ ഇന്ത്യ മറ്റൊരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടം സ്വന്തമാക്കുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം മഴ മൂലം ഒഴുവാക്കിയിരുന്നു. എന്നിരുന്നാലും വമ്പന്‍ വിജയമാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സ്വന്തമാക്കിത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകാരം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ഏഴ് റണ്‍സകലെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ വമ്പന്‍ കുതിപ്പാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നടത്തിയത്.

59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒരു ഫോറും നാല് സിക്സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി.

 

Content Highlight: India In Great Record Achievement In T20 World Cup