| Sunday, 10th November 2024, 9:00 pm

പ്രോട്ടിയാസിനെതിരെ നാണക്കേടിന്റെ റെക്കോഡില്‍ ഇന്ത്യ; ഇത് വല്ലാത്തൊരു തിരിച്ചടിയായിപ്പോയി!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാമത്തെ ടി-20 മത്സരം സെന്റ് ജോര്‍ജ് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് ഇന്ത്യ നേടിയത്.

ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സൗത്ത് ആഫ്രിക്ക നല്‍കിയത്. ആദ്യ ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്റെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് സഞ്ജു പുറത്തായത്. അഭിഷേക് വെറും നാല് റണ്‍സ് നേടിയാണ് പുറത്തായത്. ജെറാള്‍ഡ് കോഡ്‌സിയാണ് താരത്തെ പുറത്താക്കിയത്.

തുടര്‍ന്ന് നാലാം ഓവറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നാല് റണ്‍സിന് നഷ്ടമായി. സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച തിലക് വര്‍മയെ 20 റണ്‍സിന് ക്യാപ്റ്റന്‍ മാര്‍ക്രവും തളച്ചു. ഡേവിഡ് മില്ലറിന്റെ തീപ്പൊരി ഡൈവ് ക്യാച്ചിലാണ് വര്‍മ മടങ്ങിയത്.

മികച്ച പ്രകടനം കാഴ്ചവെച്ച അക്‌സര്‍പട്ടേല്‍ 27 റണ്‍സിന് റണ്‍ ഔട്ട് ആയതോടെ 10ാം ഓവറില്‍ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലായി. പട്ടേല്‍ പുറത്താകുമ്പോള്‍ ഇന്ത്യ 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡും ഇന്ത്യയുടെ തലയില്‍ വീണിരിക്കുകയാണ്.

പ്രോട്ടിയാസിന്റെ ഹോം ടി-20യില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടുന്ന  ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.

പട്ടേലിന് പുറകെ റിങ്കു സിങ് 9 റണ്‍സ് നേടിയാണ് കൂടാരം കടന്നത്. നിലവില്‍ ഹര്‍ദിക് പാണ്ഡ്യ 14 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. കൂട്ടിന് അര്‍ഷ്ദീപുമുണ്ട്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയി, വരുണ്‍ ചക്രവര്‍ത്തി, ആവേശ് ഖാന്‍

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, ആന്‍ഡില്‍ സിമെലെന്‍, ജെറാള്‍ഡ് കോട്‌സി, കേശവ് മഹാരാജ്, എംബയോംസി പീറ്റര്‍

Content Highlight: India In Big Setback Against South Africa In Second T-20

We use cookies to give you the best possible experience. Learn more