തിരുവനന്തപുരം: ഇസ്രായേലിന്റെ ഫലസ്തീന്‍ ആക്രമണത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പരോക്ഷ സഹായമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഇന്ത്യ ഇസ്രായേലില്‍ നിന്നും ആയുധം വാങ്ങുന്നുണ്ടെന്നും എ.കെ ആന്റണിയും ഇ. അഹമ്മദും അംഗങ്ങളായ സര്‍ക്കാറാണ് ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങുന്നതെന്നും വി.എസ് പറഞ്ഞു.
ഈ പണം ഉപയോഗിച്ചാണ് ഇസ്രായേല്‍ ഫലസ്തീന്‍ പൗരന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.[]
ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ബോംബാക്രമണങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 80 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീനെതിരെയുള്ള ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബോംബാക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു.
ആക്രമണം ഇപ്പോഴും തുടരുന്നുണ്ട്. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു കുടുംബത്തില്‍ നിന്ന് ഇത്രയേറെ പേര്‍ കൊല്ലപ്പെടുന്നത്. ഞായറാഴ്ച്ച നടന്ന വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ആറ് കുട്ടികളുള്‍പ്പെടെ മരണസംഖ്യ 50 കടക്കുകയും 450 തോളം പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഫലസ്തീന്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനുള്ള നേരിട്ടുള്ള സംഭാഷണങ്ങള്‍ തുടങ്ങണമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഹമാസിന്റെ റോക്കറ്റാക്രമണമാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ അമേരിക്ക പിന്തുണയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇസ്രായേല്‍ ഫലസ്തീനെതിരെ നടത്തുന്ന ആക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നത്.
ബുധനാഴ്ച രാത്രി ഇസ്രായേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ജാബരി കൊല്ലപ്പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. 2009 ഓടെയാണ് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ആക്രമണം ഏറ്റവും രൂക്ഷമായത്.
അതിന് മുമ്പും ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നെങ്കിലും 2008-2009 ല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 1400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.അതേസമയം, ഹമാസ് ഇസ്രായേലിലും റോക്കറ്റാക്രമണം തുടരുകയാണ്. ഹമാസ് വിക്ഷേച്ച രണ്ട് റോക്കറ്റാക്രമണങ്ങളില്‍ ടെല്‍ അവീവിയ്ക്ക് നേരെയുണ്ടായ ആക്രമണം ഇസ്രായേല്‍ പ്രതിരോധിച്ചു.