2024 പാരീസ് പാരാലിമ്പിക്‌സില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. 2021ലെ ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യ നേടിയത് 19 മെഡലുകളായിരുന്നു. എന്നാല്‍ 2024ല്‍ മൊത്തം 20 മെഡലുകള്‍ നേടി ഇന്ത്യയ്ക്ക് തങ്ങളുടെ ഉയര്‍ന്ന മെഡല്‍ നേട്ടത്തിലെത്താന്‍ സാധിച്ചിരുന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യയുടെ 13 പാരാലിമ്പിക്‌സ് അത്‌ലറ്റുകള്‍ മെഡല്‍ വേട്ട തുടര്‍ന്നതോടെയാണ് ഇന്ത്യ ചരിത്ര നേട്ടത്തിലെത്തിയത്. നിലവില്‍ 53 സ്വര്‍ണവും 40 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 115 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഗ്രേറ്റ ബ്രിട്ടണ്‍ 61 മെഡലുകളുമായി രണ്ടാം സ്ഥാനത്തുമാണ്. ഇന്ത്യ 19ാം സ്ഥാനത്താണ് ഉള്‌ലത്.
ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യ അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 19 മെഡലുകളായിരുന്നു നേടിയത്.
എന്നാല്‍ പാരീസില്‍ ആറ് ദിവസത്തിനുള്ളില്‍ ഇന്ത്യ ഇതിനകം 20 മെഡലുകളാണ് സ്വന്തമാക്കിയത്. സെപ്റ്റംബര്‍ എട്ട് വരെ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഇനിയും മെഡല്‍ പ്രതീക്ഷയുണ്ട്.
ശരദ് കുമാര്‍, ദീപ്തി ജീവന്‍ജി, മാരിയപ്പന്‍ തങ്കവേലു, അജീത് സിങ്, സുന്ദര്‍ ഗുര്‍ജാര്‍ എന്നിവരാണ് മെഡലുകള്‍ നേടിയത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്34 ഫൈനലിലും വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച്1 ഫൈനലിലും ഭാഗ്യശ്രീ മഹാറാവുവും ആവണി ലേഖറയും അഞ്ചാം സ്ഥാനത്തെത്തി.
വനിതകളുടെ 400 മീറ്റര്‍ ഫൈനലില്‍ ദീപ്തി ജീവന്‍ജി വെങ്കല മെഡല്‍ നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്46ല്‍ അജീത് സിങ്, സുന്ദര്‍ ഗുര്‍ജര്‍ എന്നിവര്‍ യഥാക്രമം വെള്ളി, വെങ്കല മെഡലുകള്‍ നേടി.
Content Highlight: India Have Record Achievement In Paralymbic