ശ്രീലങ്കയില്‍ പാകിസ്ഥാനെയും തകര്‍ത്താണ് ഇന്ത്യന്‍ കുതിപ്പ്; വിരാടും രോഹിത്തും ഒരുങ്ങിക്കഴിഞ്ഞു
Sports News
ശ്രീലങ്കയില്‍ പാകിസ്ഥാനെയും തകര്‍ത്താണ് ഇന്ത്യന്‍ കുതിപ്പ്; വിരാടും രോഹിത്തും ഒരുങ്ങിക്കഴിഞ്ഞു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 3:44 pm

ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ഇന്ത്യ. ജൂലൈ 31ന് നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ മിന്നും പ്രകടനമാണ് താരങ്ങള്‍ പരമ്പരയിലുടനീളം കാഴ്ചവെച്ചത്. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയെന്ന പ്രത്യേകതയും ഉണ്ട്.

ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഏകദിന പരമ്പരയാണ്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക. ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരുമെന്നാണ് കണക്കുകളും പറയുന്നത്.

ശ്രീലങ്കയില്‍ ഇന്ത്യ 95 മത്സരങ്ങള്‍ കളിച്ച് 49 വിജയമാണ് ഇതുവരെ നേടിയത്. 36 തോല്‍വിയും ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ വിന്നിങ് പേര്‍സന്റേജ് 57.60 ശതമാനമാണ്.
അതായത് മറ്റ് ഏത് ടീമിനേക്കാളും ഏറ്റവും കൂടുതല്‍ ശ്രീലങ്കയില്‍ ഇന്ത്യയാണ് വിജയം സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ പാകിസ്ഥാനാണ് രണ്ടാമത്.

ശ്രീലങ്കയില്‍ ഏറ്റവും അധികം ഏകദിന വിജയശതമാനമുള്ള ടീം, മത്സരം, വിജയം, തോല്‍വി, വിജയശതമാനം

ഇന്ത്യ – 95 – 49 – 36 – 57.60%

പാകിസ്ഥാന്‍ – 69 – 35 – 29 – 54.60%

ഓസ്‌ട്രേലിയ – 44 – 22 – 19 – 36.10%

ന്യൂസിലാന്‍ഡ് – 42 – 13 – 23 – 36.10%

സൗത്ത് ആഫ്രിക്ക – 32 – 12 – 19 – 38.70%

ഇംഗ്ലണ്ട് – 28 – 10 – 17 – 37%

വെസ്റ്റ് ഇന്‍ഡീസ് – 23 – 5 – 13 – 32.80%

സിംബാബ്‌വെ – 26 – 5 – 19 – 20%

ബംഗ്ലാദേശ് – 36 – 4 – 30 – 11.70%

ലങ്കയ്ക്ക് എതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ പരിശീലന സെക്ഷനില്‍ ഏര്‍പ്പെട്ടിരുന്നു. വിരാട് കോഹ്‌ലിയും രോഹിത്തും മിന്നും പ്രകടനമാണ് നെറ്റ്‌സില്‍ കാഴ്ചവെക്കുന്നത്.

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, റിയാല്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിദ് റാണ

 

Content Highlight: India Have Highest Win Percentage In Sri Lanka