ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ 184 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇനി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് നിര്‍ണായക മത്സരം നടക്കുക. നിലവില്‍ 2-1ന് ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.
ഇതോടെ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. മോശം പ്രകടനം കാഴ്ചവെച്ച സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, റിഷബ് പന്ത് എന്നിവര്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എന്ത് വില നല്‍കിയും വിജയിക്കണം എന്ന സ്ഥിതിയാണിപ്പോള്‍. എന്നാല്‍ സിഡ്‌നിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ നിര തന്നെയാണ്.
ഇന്ത്യ സിഡ്‌നിയില്‍ കളിച്ച 13 ടെസ്റ്റ് മത്സരങ്ങളില്‍ ഒന്ന് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. അതില്‍ ഏഴ് സമനിലയും അഞ്ച് തോല്‍വിയുമാണ് മറ്റ് ഫലങ്ങള്‍. ഇത്തരത്തില്‍ നോക്കുമ്പോള്‍ സമനിലയോ തോല്‍വിയോ ആണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് അനുമാനിക്കാം.
മാത്രമല്ല നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടാലോ സമനിലയില്‍ കുരുങ്ങിയാലോ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കും. ഇതോടെ 2014ന് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തിരിച്ച് പിടിക്കാനും ഓസീസിന് സാധിക്കും. ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ നേടിയ ആധിപത്യവും തകരാനും ഇത് കാരണമാകും. എന്നിരുന്നാലും ഇന്ത്യ സിഡ്‌നിയില്‍ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ അസ്തമിച്ച ഇന്ത്യയ്ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങേണ്ടിയും വരും.
ആറ് മാസം മുമ്പാണ് ദ്രാവിഡില്‍ നിന്നും പരിശീലക സ്ഥാനം ഗംഭീര്‍ ഏറ്റെടുത്തത് ശേഷം ശ്രീലങ്കയോടും ഹോം ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. രാഹുല്‍ ദ്രാവിഡിന് ശേഷം പരിശീലകസ്ഥാനമേറ്റ മുന്‍ താരം ഗൗതം ഗംഭീറിനും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
Content Highlight: India Have Challenges In Final Test Against Australia In Sydney