| Thursday, 2nd January 2025, 9:10 am

ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി, പേസ് ബൗളര്‍ പുറത്ത്; സിഡ്‌നിയില്‍ ആര് പകരമാകും?

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ 184 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇനി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് നിര്‍ണായക മത്സരം നടക്കുക. നിലവില്‍ 2-1ന് ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.

എന്നാല്‍ സിഡ്‌നി ടെസ്റ്റിന് മുന്നേ ഇന്ത്യയ്ക്ക് തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. സ്റ്റാര്‍ പേസ് ബൗളര്‍ ആകാശ് ദീപിന് പരിക്ക് മൂലം പുറത്താകേണ്ടി വന്നിരിക്കുകയാണ്. നട്ടെല്ലിന് പറ്റിയ പരിക്ക് കാരണമാണ് താരത്തെ പുറത്താക്കിയതെന്നാണ് എക്‌സ്‌പ്രെസ് സ്‌പോര്‍ട്‌സ് പറയുന്നത്.

ഇതുവരെ പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ നിന്ന് അഞ്ച് വിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ സ്വിങ് ചെയ്യിപ്പിക്കാനുള്ള താരത്തിന്റെ കഴിവ് മികച്ചതാണ്.

താരത്തിന് പകരക്കാരനായി ഹര്‍ഷിത് റാണയെ ടീമിലെ പേസ് ബൗളറായി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. മാത്രമല്ല പ്രസീദ് കൃഷ്ണയും മറ്റൊരു ഓപ്ക്ഷനാണ്. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് മറ്റ് രണ്ടുപേര്‍. സിഡ്‌നിയില്‍ പൊതുവെ സ്പിന്നര്‍മാര്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുമ്പോള്‍ ആരേയാണ് ആകാശിന് പകരമായി കളത്തിലിറക്കുക എന്നത് കണ്ടറിയേണം.

നിര്‍ണായകമായ ടെസ്റ്റില്‍ ആകാശ് ദീപിന്റെ വിടവ് ഇന്ത്യയ്ക്ക് വലിയ തലവേദനയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ ജോലി ഭാരം കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് പേസ് ഓപ്ക്ഷന്‍ തന്നെ വേണ്ടി വരും. മാത്രനല്ല നിര്‍ണായക മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യയ്ക്ക് വിജയം നേടണമെങ്കിലും ലൈനപ്പില്‍ കൃത്യമായ പ്ലാനിങ് ഉണ്ടാകണം.

Content Highlight: India Have Big Setback In Final Test Against Australia

We use cookies to give you the best possible experience. Learn more